Chapter Title : ഒരു തുടക്കകാരന്‍റെ കഥ 10
ചിരിച്ചുകൊണ്ട് ചുമലിലേക്ക് കൂടുതൽ പൂണ്ടുകിടന്നു . ഞാൻ പതിയെ അവളുടെ ചെവിയിൽ ചോദിച്ചു .
“ എന്തേ .”
“ ഏയ് ഒന്നൂല്യ “
അവൾ ഒരു ചിരി സമ്മാനിച്ചുകൊണ്ട് പറഞ്ഞു . വീണ്ടും മുറുകെ കൈൽ കെട്ടിപ്പിടിച്ചുകിടന്നു. അങ്ങനെ ഞങ്ങൾ അവളുടെ വീട്ടിലേക്ക് ചെന്നെത്താറായി.
റോഡിൽ നിന്നും ഒരു കമുങ്ങിൻ തൊട്ടതിനു നടുവിലാണ് അമ്മുവിന്റെ വീട്. ഒരു നില കയറി ചെല്ലുന്നത് തിണ്ണയിൽ , തിണ്ണ ഭാഗം മാത്രം കൊണ്ഗ്രീറ്റ് ഇട്ട് ബാക്കി ഓട് പതിച്ച വീട് .
ജീപ്പ് വീടിന്റെ മുറ്റത്തേക്ക് ചെന്നും നിർത്തി. കുഞ്ചുവും അതുവും ഇറങ്ങി . അപ്പോഴേക്കും ചെറിയമ്മയും അപ്പൂപ്പനും ഇറങ്ങി വന്നു . വീടെത്തിയിട്ടും അമ്മു എന്റെ കൈൽ നിന്നും പിടിവിട്ടില്ല .
“ അമ്മുട്ടീ …”
“ഉം …”
“ ഇറങ്ങേണ്ടേ .. വാ “
“ ഒരുമിനുറ്റ് .. ഈ ഇരുപ്പ് 'അമ്മ ഒന്ന് കാണട്ടെ “
എനിക്ക് അവളുടെ ആ ഡയലോഗ് കേട്ട് ചിരിവന്നു . ഞാനും അനങ്ങാൻ പോയില്ല . ചെറിയമ്മ കുഞ്ഞമ്മയോട് കത്തിയും വച്ച് പതിയെ പുറകിലേക്ക് വന്നു
“ അല്ല ഇറങ്ങുന്നില്ലേ രണ്ടും … ഡീ അമ്മു മതി മതി ഞാൻ കണ്ടു മതി ഇനി ഇറങ്ങിക്കോ “
ചെറിയമ്മയോടുള്ള പരിഭവം അവൾ മുഖത്ത് കാണിച്ചുകൊണ്ട് പതിയെ എന്റെ കൈവിട്ട് എഴുനേറ്റു .
“ ചെറിയമ്മയ്ക്ക് എങ്ങനെ മനസ്സിലായി ഇവളുടെ ഈ അടവ് “
“ ഇവളെന്റെ മോളല്ലേ , എത്ര വർഷമായി ഞാൻ ഇവളെ കാണുന്നു . “
അതും പറഞ്ഞ് ചെറിയമ്മ വണ്ടിയിൽ നിന്നും ഇറങ്ങിയ അമ്മുവിനെ ചേർത്ത് പിടിച്ചു. ചെറിയമ്മയ്ക് രണ്ട് മക്കളും ജീവനാണ് , മക്കൾക്കും അങ്ങനെ തന്നെയാണ് . ഇതുപോലുള്ള കുഞ്ഞുകുഞ് വാശികൾ ഉണ്ടെങ്കിലും അതൊക്കെ പെട്ടന്ന് മാറും
💬 Comments
View all comments