Chapter Title : ഒരു തുടക്കകാരന്‍റെ കഥ 11
YOU അപ്പുവേട്ടാ “
ഞാൻ അവളെയും മുറുക്കെ കെട്ടി പിടിച്ചു.
“ I LOVE YOU TOO അമ്മുട്ടീ. “
അവൾ എന്നോട് ചേർന്ന് അങ്ങനെ ഇരുന്നു .
പെട്ടന്നാണ് ഡോറിൽ മുട്ടുന്ന സൗണ്ട് കേട്ടത്
“ ചേച്ചി … അമ്മു ചേച്ചി “
ഞങ്ങൾ പരസ്പരം അകന്ന് മാറി നിന്നു . അമ്മു പോയി ഡോർ തുറന്നു . അപ്പോൾ കുഞ്ചുവും ചെറിയമ്മയും വാതിൽ കടന്ന് അകത്തേക്ക് കയറി . അതുലിനെ ഒക്കത്തിരുത്തി കുഞ്ഞമ്മ ചോദിച്ചു.
“ എന്താടി രണ്ടും ഡോർ അടച്ച് ഇതിനുള്ളിൽ പരിപാടി”
“ അത് അപ്പുവേട്ടനൊരു സമ്മാനം കൊടുക്കാൻ “
അത് കേട്ട് കുഞ്ഞമ്മ കണ്ണ് മിഴിച്ചു
“ എന്ത് സമ്മാനം “
“ ഈ ഷർട്ട് എങ്ങനുണ്ട് കുഞ്ഞേ “
ഞാൻ കയറി ചോദിച്ചു.
“ ആഹാ .. ഇത് നീ വാങ്ങിയതാ “
കുഞ്ഞമ്മ അമ്മുവിനോട് ചോദിച്ചു.
“ ആം….. “
ചിരിച്ചുകൊണ്ട് അവൾ മറുപടി നൽകി
“ കൊള്ളാലോ നല്ല ഭംഗിയുണ്ടല്ലോ . നിനക്ക് നന്നായി ചേരുന്നുണ്ട് അപ്പു “
“ ആ ഈ കളർ ഏട്ടന് നല്ല രസമുണ്ട് “
അപ്പോഴേക്കും ചെറിയമ്മയും ചെറിയച്ഛനും വർത്തമാനം പറഞ്ഞുകൊണ്ട് ആ മുറിയിലേക്ക് വന്നു .
അവരെ കണ്ട് കുഞ്ഞമ്മ പറഞ്ഞു
“ നോക്കിക്കേ അമ്മു അപ്പുവിന് വാങ്ങിയ ഷർട്ട് “
“ ആഹാ കൊള്ളാലോ “
“ ടൂർ പോയപ്പോൾ വാങ്ങിച്ചോണ്ട് വന്നതാ “ ചെറിയമ്മ പറഞ്ഞു .
“ നല്ല ഭംഗിയുണ്ടല്ലോ “
ചെറിയച്ഛനും നല്ല അഭിപ്രായം പറഞ്ഞപ്പോൾ അമ്മുവിന് ഭയങ്കര സന്തോഷമായി .അവൾ ചിരിച് പൂത്തുലഞ്ഞു.
“ എത്രയായെടി അമ്മു ഇതിന് “
“ 300 ആയി കുഞ്ഞമ്മേ “
“ നല്ല ഡ്രെസ്സ് സെലക്ഷൻ ഉണ്ട്ട്ടോ അമ്മു നിനക്ക് “
ചെറിയച്ഛന്ടെ ആ പ്രശംസയ്ക്ക് അവൾ പുഞ്ചിരി മറുപടി നൽകി .
8 മണി ആകാറായപ്പോൾ എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു. പിന്നെയും കുറച്ച് നേരം വർത്തമാനവും പറഞ്ഞിരുന്നു .
“ പോകാൻ നോക്കാം
💬 Comments
View all comments