0%

Chapter Title : ഒരു തുടക്കകാരന്‍റെ കഥ 11

Author : odiyan Read All Parts 251

ചെറിയച്ഛൻ അതിനിടയിൽ പറഞ്ഞു .

അത് കേട്ടതും ഞാനും അമ്മുവും പരസ്പരം നോക്കി . അമ്മു വാ എന്ന് ആഗ്യം കാണിച് മുറ്റത്തേക്കിറങ്ങി . ഞങ്ങൾ രണ്ടും ജീപ്പിന്റെ സൈഡിൽ പോയി നിന്നു.

“ അപ്പുവേട്ടാ ഇനി എപ്പഴാ കാണുവാ “

“ ഈ പിശാശ് എന്നെ കരയിക്കുവോ ..”

“ ആ നീ കരയണം അങ്ങനെ ഞാൻ ഒറ്റയ്ക്ക് മാത്രം കരായണ്ടല്ലോ”

ഞാൻ അവളെ നോക്കി ചിരിച്ചു .

“ ഉറപ്പാ ഞാൻ കരഞ്ഞു പോകും “

“ ദേ പെണ്ണേ …”

അപ്പു സങ്കടം കടിച്ചുപിടിച് അവളോട് സംസാരിച്ചു.

“ വാ അകത്ത് പോകാം ഇവിടെ നിന്നാ ശെരിയാവില്ല “

“ നിക്ക് പോകല്ലേ ഇല്ല കരയില്ല . എന്റെ ഗിഫ്റ്റ് എങ്ങനുണ്ടായിരുന്നു. “

“ 3 ഉം അടിപൊളി “

അവൾ ഒന്ന് ചിരിച്ചു

“ 3ആമത്തേത് പൊളിച്ചു. “

“അയ്യട … “

“ നീ അങ്ങനെ തരും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല “

“ശോ … തന്നത് മോശമായി അല്ലെ “

“ പൊടി നത്തോലി “

“ നീ പോടാ കൂതറ അപ്പു “

“ കൂതറ നിന്റെ കെട്ടിയോൻ “

“ ആഹഹ … അപ്പൊ നീ തന്നെ സമ്മതിച്ചല്ലോ കൂതറ ആണെന്ന്  .. കൊരങ്ങൻ അപ്പുവേട്ടാ .. ആ പിന്നെ വീണ്ടും ക്ലാസ് തുടങ്ങാൻ പോവുകയാണ് , വായിനോട്ടം ബസ്സിലെ മറ്റേ പരിപാടി ഒക്കെ നിർത്തിക്കൊ ന്യൂസ് ഞാൻ അപ്പൊപ്പൊ അറിയും കേട്ടല്ലോ. ഓവർ ആയാൽ വിവരം അറിയും നീ ആ..”

“ അയ്യോ … ഇല്ലേ … അടങ്ങി ഒതുങ്ങി ജീവിച്ചോളമേ “

അമ്മു അത് കേട്ട് ചിരിച്ചു .

“ അത്രയ്ക്കങ്ങു നന്നാവണ്ട , ആവത്തും ഇല്ല അത് വേറെ കാര്യം . വല്ലാണ്ട് മാന്യൻ ആയലെ ഒരു രസം ഉണ്ടാവില്ല ഈ അപ്പു പൊട്ടനെ കാണാൻ . പിന്നെ കല്യാണം കഴിയും വരെ അല്ലെ ഇങ്ങനെ കൂതറ കളിച്ച് നടക്കാൻ പറ്റുള്ളൂ

💬 Comments

View all comments