Chapter Title : ഒരു തുടക്കകാരന്‍റെ കഥ 11
. “
“ അത് കഴിഞ്ഞാലോ “
“ കല്യാണോം കഴിഞ്ഞ് ഈ അമ്മുനേം മറന്ന് മോൻ വേറെ പെണ്ണിന്റെ പുറകെ പോയാൽ പിന്നെ ഈ അമ്മുനെ മോൻ കാണില്ല . “
ആ വാക്കുകൾക്ക് അല്പം പവർ ഉണ്ടായിരുന്നു .
“ കല്യാണം വരെ എന്ത് അലമ്പത്തരോ കാണിച്ചോ . ഞാൻ വന്നതിന് ശേഷം എന്തേലും ഉണ്ടായാ….. “
ഞാൻ ഒന്നും മിണ്ടിയില്ല അവളെ തൊഴുത് നിന്നു .
“ എന്റെ പൊന്നമ്മു നിനക്ക് വേറെ ഒന്നും പറയാനില്ലേ “
“ ഹും . “
“ ആ .. മീനാക്ഷി നായിന്റെ മോളെ എന്റെ കൈൽ കിട്ടട്ടെ അവക്കിട്ടൊരെണ്ണം കൊടുക്കണം “
“ ഓ പിന്നെ നീ ഒലത്തും . അവളെ നീ എന്തേലും ചെയ്താ ……”
“ അവളല്ലേ നിനക്ക് എന്റെ ഓരോ കാര്യം വന്ന് പറഞ്ഞു തരുന്നെ “
“ അതേ … അവൾ ഇല്ലാത്തത് ഒന്നും പറഞ്ഞിട്ടില്ലല്ലോ “
“ പന്നി “
“ അങ്ങനെ നിന്നെ കയറൂരി വിടാൻ പറ്റുമോ . കൂതറയല്ലേ “
“ ആ അതേ “
അമ്മു അവനെ നോക്കി ചിരിച്ചു. ചെറിയ നിശ്ശബ്ദതയ്ക്ക് ശേഷം അമ്മു എൻടെ നെഞ്ചിലേക്ക് ചായ്ഞ്ഞു . എൻടെ നെഞ്ചിൽ പറ്റി ചേർന്ന് നിന്നു.
“ ഞാൻ ഒരുപാട് മിസ്സ് ചെയ്യും അപ്പുവേട്ടാ “
എനിക്കൊന്നും പറയാൻ പറ്റുന്നുണ്ടായില്ല ഉള്ള് വിങ്ങാൻ തുടങ്ങി . അവളുടെ തലമുടിയിൽ പതിയെ തലോടി . ആ നെറുകയിൽ ഒരു ഉമ്മ കൊടുത്തു.
“ ഇനി എപ്പഴാ കാണുവാ അപ്പുവേട്ടാ “
“ അറിയില്ല മോളെ വണ്ടി വന്നാൽ ഞാൻ കാണാൻ വരാം “
ഞങ്ങൾ അങ്ങനെ നിന്ന് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അകത്തുനിന്നും സംസാരം വീടിന്റെ പുറത്തേക്ക് വരുന്നതായി തോന്നി . അതേ അവര് പോകാൻ ഇറങ്ങി .
അമ്മു എന്റെ നെഞ്ചിൽ നിന്നും അടർന്നുമാറി കണ്ണുകൾ തുടച്ചുകൊണ്ടിരിന്നു. അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ട് എൻടെ കണ്ണും നിറഞ്ഞു തുടങ്ങി . ഞങ്ങൾ വീടിൻടെ മുറ്റത്തേക്ക്
💬 Comments
View all comments