Chapter Title : ഒരു തുടക്കകാരന്‍റെ കഥ 11
കമുങ്ങിൻ തൊപ്പിൻ ഇടയിലെ പാതയിലൂടെ മുന്നോട്ട് പോയി . മെയിൻ റോഡിൽ കയറിയതും ഞാൻ ജീപ്പ് സൈഡിലേക്ക് ഒതുക്കി ഓഫ് ആക്കി ഒന്നും മിണ്ടാതെ വണ്ടിയിൽ നിന്നും ഇറങ്ങി , സൈഡിൽ വണ്ടിൽ തലവച് എന്റെ ഉള്ളിലെ സങ്കടങ്ങളുടെ കൂട് തുറന്നുവിട്ടു .
ഞാൻ അവിടെ നിന്ന് പൊട്ടി കരഞ്ഞു . എന്റെ പെട്ടന്നുള്ള പ്രവർത്തി കണ്ട് ചെറിയച്ഛൻ വണ്ടിയിൽ നിന്നും ഇറങ്ങി ഓടി വന്നു .
“ ഡാ അപ്പു എന്താടാ എന്താടാ ഇത് “
കുഞ്ഞമ്മയും പെട്ടന്ന് പുറകിൽ നിന്നും ഇറങ്ങി വന്നു.
കുഞ്ഞമ്മ ഒന്നും ചോദിക്കാതെ എന്നെ താങ്ങി പിടിച്ച് പുറകിലേക്ക് കൊണ്ടുപോയി
“ കേറ് .. കേറപ്പു”
ഞാൻ വിതുമ്പികൊണ്ട് വണ്ടിക്കകത്തേക്ക് കയറി . ഞങ്ങൾ കയറിയതും ചെറിയച്ഛൻ മുന്നിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് പുറപ്പെട്ടു.
ഞാൻ കുഞ്ഞമ്മയുടെ മടിയിൽ തവലച്ചു കിടന്ന് എന്റെ ഉള്ളിലെ സങ്കടം തീർത്തുകൊണ്ടിരുന്നു .
“ അവള് കരഞ്ഞുകൊണ്ട് ഓടി പോയപ്പഴേ ഞാൻ പ്രദീക്ഷിച്ചതാ ഇവന്റെ കരച്ചിൽ “
ആരോടെന്നില്ലാതെ കുഞ്ഞമ്മ പറഞ്ഞു. ആരും ഒന്നും മിണ്ടിയില്ല . എന്റെ ഉള്ളിലെ സങ്കടം എനിക് നിയന്ത്രിക്കാൻ പറ്റിയിരുന്നില്ല. അത് അണപൊട്ടി ഒഴുകിക്കൊണ്ടേ ഇരുന്നു . കുഞ്ഞമ്മ എന്റെ മുടിയിൽ വാത്സല്യത്തോടെ തഴുകിക്കൊണ്ടേ ഇരുന്നു .
“ അപ്പു എണീക്ക് വീടെത്താറായി “
കുഞ്ഞമ്മ എന്നെ തട്ടി വിളിച്ചു. എന്റെ സങ്കടം ഒരു പരിദിയോളം കുറഞ്ഞിരുന്നു. ഞാൻ നേരെ ഇരുന്ന് കണ്ണുകൾ തുടച്ചു. വീട്ടിൽ വണ്ടി നിർത്തിയപ്പോൾ കുഞ്ചു ഡോർ തുറന്നിറങ്ങി പുറകെ പിള്ളേരും ഇറങ്ങി അതിന് ശേഷം ഞാനും കുഞ്ഞമ്മയും.
ഞാൻ ഒന്നും മിണ്ടാതെ നേരെ മുകളിലേക്ക് കയറി . എന്റെ മുഖം കണ്ടിട് അച്ഛമ്മ ചോദിച്ചു
“ അപ്പുനെന്താ പറ്റിയെ “
ഞാൻ ഒന്നും മിണ്ടാതെ കയറി പോയി പുറകെ വന്ന കുഞ്ഞമ്മ പറഞ്ഞു .
“ പോരാൻ നേരം അവള് കരച്ചിലും പിഴിച്ചിലും അത് കണ്ട് ഇവനും കരഞ്ഞു .”
അത്ര മാത്രമേ ഞാൻ കേട്ടുള്ളൂ. ഞാൻ മുറിയിൽ കയറി കതകടച്
💬 Comments
View all comments