Chapter Title : ഒരു തുടക്കകാരന്‍റെ കഥ 11
കിടന്നു . എന്റെ മനസ്സിൽ അമ്മു മാത്രമേ ഉണ്ടായിരുന്നുള്ളു. അവളുടെ ഓർമകളിലൂടെ നടന്ന് പതിയെ ഉറക്കത്തിലേക്ക് വീണു.
ഡോറിൽ ഉണ്ടായ മട്ട് കേട്ടാണ് ഉണർന്നത് ഞാൻ പതിയെ ഡോർ തുറന്നു.
“ എന്നാ കിടത്തമാടാ ഇന്ന് കടയിൽ പോണില്ലേ “
“ ചെറിയച്ഛൻ എന്തിയെ “
“പോകാൻ നോക്കുന്നു “
“ചെറിയച്ഛനോട് പൊക്കോളാണ് പറഞ്ഞേക്ക് കുഞ്ഞേ ഞാൻ ബസ്സിൽ പൊക്കോളാം “
“ ആ ശെരി ഇനിയും കയറി കിടന്നെക്കല്ല് എനിക്കിനി മുകളിലേക്ക് കയറി വന്ന് വിളിക്കാനൊന്നും വയ്യ “
“ ഉം … ഇല്ല “
ഞാൻ വീണ്ടും മുറിക്കുള്ളിലേക്ക് കയറി രാവിലെ വല്ലാത്തൊരു ഒറ്റപ്പെടൽ . ഏകാന്തത . കുറച്ചു നേരം കൂടി കിടന്നു . ചെറുതായൊന്ന് മയങ്ങി വീണ്ടും ഡോറിൽ ആരോ മുട്ടുന്നു. എഴുനേറ്റ് ചെന്ന് വാതിൽ തുറന്നപ്പോൾ മുത്തശ്ശിയായിരുന്നു.
“ എന്താ അപ്പുവേ കടയിലേക്കൊന്നും പോണില്ലേ നീ “
“ ഉണ്ട് …”
“ ഇനി എപ്പഴാ . സമയം പത്താകാറായി. പോ പോയി പല്ലുതേച് കുളിച്ചെച് വന്നേ , ചെല്ല് “
ഞാൻ പതിയെ താഴേക്ക് ഇറങ്ങി. ബ്രഷും എടുത്ത് കുളത്തിൽ പോയി ഇരുന്നു . ആകെ ഒരു മൂകത കുറെ നേരം അവിടെത്തന്നെ ഇരുന്നു . പിന്നെ പല്ലും തേച് കുളിയും കഴിഞ്ഞ് വീട്ടിലേക് ചെന്നു.
“അമ്മേ ഷർട്ട് എവിടെ “
കുറച്ച് കഴിഞ്ഞപ്പോൾ കുഞ്ചു ഒരു ഷർട്ടും പാന്റും കൊണ്ടുവന്നു
“ ഇതാ ഏട്ടാ “
ഞാൻ അതും വാങ്ങി മുറിയിൽ പോയി മാറി വന്നു . മേശപ്പുറത്ത് അപ്പോൾ എനിക്ക് കഴിക്കാനുള്ള ചായയും പലഹാരവും വച്ചിട്ടുണ്ടായിരുന്നു . ഞാൻ അതും കഴിച് തിണ്ണയിൽ പോയി ഇരുന്നു . ബസ്സ് വരാൻ ഇനിയും സമയം ആകുന്നതെ ഉള്ളു .
“ ഏട്ടാ …”
“ ഉം…”
“വരുമ്പോ എനിക്കൊരു ധവണി എടുക്കുമോ. അമ്മുചേച്ചിക്ക് ഉള്ളത് പോലെ ഓറഞ്ച് “
“ ഇതെന്താ ഇപ്പൊ ഒരു ധാവണി മോഹം “
“ ചുമ്മാ .. കൊണ്ടുവരുമോ “
“ ഓർത്താൽ
💬 Comments
View all comments