Chapter Title : ഒരു ട്വിങ്കും നാല് കിളവൻമാരും [സുബിമോൻ]
ഒരു അമ്മാവനും ഒക്കെ പാലക്കാട് തന്നെ ആണ് ഉള്ളത്. അപ്പോൾ പോകുന്ന വഴി ഇതുങ്ങളെയും കെട്ടിയെടുത്ത് ആവും പോവുക. പക്ഷേ എന്നെ ഒറ്റയ്ക്ക് വീട്ടിൽ നിർത്താൻ ഇവറ്റകൾ സമ്മതിക്കുകയുമില്ല.
ഫക്ക്. രക്ഷപ്പെടാൻ ഒരു വഴിയും ഇല്ല.
അങ്ങനെ ഒരു ശനിയാഴ്ച വെളുപ്പിന് 2 മണിക്ക്പോകാനുള്ള ഇന്നോവ ക്രിസ്റ്റ റെഡി. അച്ഛൻ, അമ്മ, അമ്മടെ അനിയത്തി, അവരുടെ കെട്ടിയോൻ, അച്ഛന്റെ അമ്മാവൻ, ഞാൻ - പിന്നെ വണ്ടിടെ ഡ്രൈവർ.
ഞാനും ഈ അച്ഛന്റെ അമ്മാമനും ഒഴിച്ചു ബാക്കി പെരട്ടകൾ മുഴുവൻ മോഷൻ സിക്ക്നെസ്സ്കാർ ആണ്. അവര് വിൻഡോ ഇല്ലാത്ത സൈഡിൽ ഇരുന്നാൽ വാളു വെക്കും, ഉറപ്പ്.
(അപ്പോൾ ഇത്രയും നേരത്തെ പോയാൽ മെല്ലെ പോയാൽ മതിയല്ലോ. പിന്നെ ഏറ്റുമാനൂർ എത്തിയിട്ട് ഇവർക്ക് എല്ലാം അമ്പലത്തിലും കയറി തൊഴാം )
അതുകൊണ്ട് വിൻഡോ ഇല്ലാത്ത തേഡ് റോ - ലാസ്റ്റ് സീറ്റിൽ ഞാനും നേരത്തെ പറഞ്ഞ അച്ഛന്റെ അമ്മാമനും.
ഈ പറഞ്ഞ അച്ഛന്റെ അമ്മാവനെ അച്ഛന് പേടിയാണ്. ഈ അമ്മാമൻ പഴയ കോളേജ് ലെക്ചർർ, റിട്ടയർഡ്, ആണ്. എം ടി വാസുദേവൻ നായരുടെ കഥകളിൽ പറയുന്നതുപോലെ അമ്മാവന്മാർ ഭരിച്ചിരുന്ന വീട്ടിലാണ് എന്റെ അച്ഛൻ ജനിച്ചു വളർന്നത്.
ഈ അമ്മാവൻ വളരെ സ്ട്രിക്റ്റ് ആണ് - ഇങ്ങേര് ഒരു വാക്ക് പറഞ്ഞാൽ അതിനെ എതിർക്കാൻ ഉള്ള ചങ്കൂറ്റം അച്ഛന് ഇപ്പോഴും ഇല്ല. അത് ഒരു കണക്കിന് നന്നായി. കാരണം എനിക്ക് എന്തെങ്കിലും സ്വാതന്ത്ര്യം കിട്ടാറ് ഇങ്ങേരുടെ മക്കൾ, എന്നേക്കാൾ 10-12 വയസ്സ് മിനിമം മൂത്ത മക്കളാണ്, അവര് ഇവിടെ വീട്ടിൽ വരുമ്പോൾ മാത്രമാണ് .
അവരുടെ ഒപ്പം സെക്കൻഡ് ഷോയ്ക്കും ക്രിക്കറ്റ് കളി കാണാൻ കലൂരുക്കും ഒക്കെ എന്നെ വിട്ടിട്ടുണ്ട്. അച്ഛൻ എത്ര നോ പറഞ്ഞാലും ഈ അമ്മാവൻ " അവര് പൊക്കോട്ടെ... " എന്ന് പറഞ്ഞാൽ എന്റെ വീട്ടുകാരുടെ പട്ടി ഷോ ഒക്കെ നിൽക്കും. ഈ അമ്മാവന്റെ മക്കൾ ഒക്കെ വിദേശത്ത് ആണ്, അമ്മായിയും പിള്ളേരെ നോക്കാൻ അവരുടെ കൂടെ ഒരു വർഷമായി വിദേശത്ത് തന്നെയാണ്.
ഇങ്ങേർക്ക് ഒരു ആറടി താഴെ
💬 Comments
View all comments