0%

Chapter Title : ഒരു യാത്ര [Just_Us]

Author : Just_Us Read All Parts 74.1K

വാവയെ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നെ വിളിച്ചു ഞായർ കുട്ടിനെ കാണാൻ പോവാൻ തീരുമാനിച്ചു.

ശനി ആഴ്ച വാവക്ക് വേണ്ടി ഡ്രസ്സ്‌ സെലക്ട്‌ ചെയ്തു. കൂടെ കുറച്ചു കളിപ്പട്ടങ്ങളും വാങ്ങി. രാത്രി പോവാൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തി, പ്ലാനുകൾ എല്ലാം പരസ്പരം ഫോണിൽ സംസാരിച്ചു. എന്റെ നാട്ടിൽ നിന്ന് 25 കിലോമീറ്റർ ഉണ്ടായിരുന്നു ആതിയുടെ നാട്. രാവിലെ 9 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അവളെ വിളിച്ചു റെഡി ആവാൻ പറഞ്ഞു. നമ്മളും പരസ്പരം കണ്ടിട്ട് കുറച്ചായിരുന്നു. ഏകദേശം 45 മിനിറ്റ് കൊണ്ട് അവളുടെ നാട്ടിൽ എത്തി.

ഞാൻ : " ആതി ഞാൻ ഇവിടെ എത്തി, നീ ഇറങ്ങിയില്ലേ.?? "

ആതി : " ടാ ഒരു 5 മിനിറ്റ്, ഒന്ന് മുടികെട്ടണം. ഇപ്പോ വരവേ.."

ഞാൻ : " തിരക്കിടണ്ട, പതിയെ വന്നാൽ മതി.. "

5 മിനുറ്റിന് ശേഷം കനാലിന്റെ ഇടവഴിയിലൂടെ ഓടി വരുന്ന ആതിയെ കണ്ട് എനിക്ക് ചിരി vannu😂, ഉയരം കുറഞ്ഞ പെൺകുട്ടികൾ വളരെ ക്യൂട്ട് ആയിരിക്കും❤️🤣. അവൾ എന്റെ നെഞ്ചിന് താഴെ മാത്രമേ ഉയർമുള്ളു. സാധാരണ പാറി നടക്കുന്ന മുടിയും എഴുതാത്ത കണ്ണുകളും മോഡേൺ ഡ്രെസ്സുകളും ആണ് ആതിയുടെ ശീലം. എന്നാൽ പതിവിന് വിപരീതമായി കണ്ണ് എഴുതി മുടി ഒതുക്കി കെട്ടി നുണക്കുഴി ചിരിയും കൊണ്ട് വരുന്ന അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാൻ എനിക്ക് തോന്നിയില്ല. എന്റെ നോട്ടം കണ്ട് അവൾ,

ആതി : " ന്താടാ ആദ്യായിട്ട് കാണുമ്പോലെ നോക്കുന്നെ.? "

അവളുടെ ചോദ്യം എന്നെ സ്വപ്നലോകത്തിന്ന്

💬 Comments

View all comments