Chapter Title : ഒരു യാത്ര [Just_Us]
താഴെ കൊണ്ട് vannu😂.
ഞാൻ : " ഇന്ന് കുറച്ചു മെനയിൽ ആണല്ലോ 🥰, ഈ ലുക്ക് നിനക്ക് നന്നായി ചേരുന്നുണ്ട് "
ആതി : " വാചകം അടിക്കാതെ വാടാ, പോണ്ടേ ഇന്ന് നമുക്ക് 😂"
അവളുടെ കളിയാക്കൽ രസിച്ചെങ്കിലും അവളുടെ മുഖം മനസിന്ന് പോവുന്നില്ല. ബൈക്ക് എടുത്ത് സ്റ്റാർട്ട് ചെയ്ത് ഹെൽമെറ്റ് അവൾക്ക് കൊടുത്തു,അത് കൊണ്ട് കളിക്കുന്ന കണ്ടപ്പോളെ ഇതിനെ പറ്റി വെല്യ പിടി ഇല്ലന്ന് മനസ്സിലായി. എന്റെ മുന്നിലേക്ക് പിടിച്ചു നിർത്തി ഹെൽമെറ്റ് വെച്ച് സ്ട്രാപ് ഇട്ട് കൊടുത്തു.
ബൈക്ക് പേടിയാണെന്ന് മുമ്പേ അറിയുന്നത് കൊണ്ട് പതുക്കെ നമ്മൾ അഞ്ജലിയുടെ വീട്ടിലേക്ക് വിട്ടു. പോകുന്ന വഴി അവളുടെ പുതിയ കമ്പനി കഥകളും കോളേജ് ഓർമകളും പറഞ്ഞകൊണ്ടിരുന്നു. അവൾ ഒരു വായാടി തന്നെ ആയിരുന്നു, സംസാരിച്ചാൽ നിർത്താതെ സംസാരിക്കും. ഇടയിൽ പേടി കാരണം എന്നോട് ചേർന്ന് ഇരുന്നായിരുന്നു യാത്ര.
ഏകദേശം 11 മണിയോടെ അഞ്ജലിയുടെ വീട്ടിൽ എത്തി. കൊണ്ടുവന്ന ഗിഫ്റ്റ് കൊടുത്തു. ആതി വാവയെ എടുത്തു. ഞാൻ അവളെ തന്നെ നോക്കിയിരുന്നു ❤️. കോളേജ് ഓർമ്മൾക്കും കുറച്ചു പരദൂഷങ്ങളും ചർച്ചയായി😂. അഞ്ജലിയുടെ അമ്മ നമ്മൾക്ക് വേണ്ടി ബിരിയാണി വെച്ചിരുന്നു. അതൊക്കെ കഴിച്ചു 2 മണിയോടെ നമ്മൾ അവിടെ നിന്നും ഇറങ്ങി.
ആതി : " നിനക്ക് പോയിട്ട് തിരക്കുണ്ടോ.?? "
ഞാൻ : " എന്തു പറ്റി, എവിടേലും പോവാൻ ഉണ്ടോ.? "
ആതി : " കുറെ ആയില്ലേ ജോലിയും ടെൻഷനും ഒക്കെ, നാട്ടിൽ വരുന്നത് തന്നെ 2 ദിവസത്തേക്ക്, മടുത്തു "
💬 Comments
View all comments