0%

Chapter Title : ഒരു യാത്ര [Just_Us]

Author : Just_Us Read All Parts 75.4K

എന്നെ കെട്ടിപിടിച്ചു. പരസ്പരം ഒന്നും പറയാൻ ആവാതെ അണക്കുക ആയിരുന്നു നമ്മൾ. ഞാൻ അവളുടെ മുഖം ന്റെ കയ്യാൽ കോരി എടുത്തു. ഗോതമ്പിന്റെ നിറമുള്ള മുഖത്തു വെയിൽ അടിക്കുമ്പോൾ അത് വീണ്ടും തിളങ്ങും പോലെ തോന്നി. അവളുടെ കൺപീലികളിലെ മഷി കണ്ണീരിന്റെ കൂടെ മുഖത്തു പടർന്നിട്ടുണ്ടായിരുന്നു. എന്റെ വിരലുകൾ അത് തുടച്ചു മാറ്റി. അവളുടെ ഹൃദയമിടിപ്പ് എനിക്ക് എന്റെ ചെവിയിൽ കേൾക്കാമായിരുന്നു.

ആതി : " എന്നോട് ദേഷ്യമുണ്ടോ?? "

ഞാൻ : " എന്തിന്..? "

ആതി : " എനിക്ക് നിന്നെ ഇഷ്ടമാണ്, എങ്ങനെയോ എപ്പോളെന്നോ അറിയില്ല. എന്നെ മനസ്സിലാക്കാൻ നിന്നെക്കാൾ ആർക്കും ആവില്ല എന്ന് മനസ്സ് പറയുന്നു."

ഞാൻ : " നിന്നെ എനിക്കും ഇഷ്ടമാണ്, അത് പ്രണയമാണോ എന്ന് എനിക്ക് അറിയില്ല. നിന്റെ ഓരോ നോട്ടവും വാക്കുകളും വിഷമങ്ങളും സന്തോഷവും എന്നിലൂടെ പൂർണമാവുന്നത് പോലെ തോന്നും."

എന്നോട് ചേർന്ന് കുറെ നേരം അവിടെ ഇരുന്നു. നമ്മുടെ ഇടയിലെ മൗനം പോലും ഒരുപാട് പറയും പോലെ. സൂര്യന്റെ അസ്തമനം എന്റെ നെഞ്ചിൽ ചാരി ഇരുന്ന് അവൾ കണ്ടു. പതുക്കെ ആളുകൾ കൂടുന്നതിനാൽ നമ്മൾ അവിടെ നിന്നും എഴുന്നേറ്റു. കടലിലെ തിരമാലയിൽ കാലുകൾ നനച്ചു ബൈക്കിനടുത്തേക്ക് നമ്മൾ നീങ്ങി.

ആതി : " ടാ ഞാൻ ഇന്ന് മടങ്ങി പോവും എന്നാ വീട്ടിൽ പറഞ്ഞെ, പക്ഷെ എനിക്ക് ഇനിയും 2 ഡേ ലീവ് ഉണ്ട്. "

ഞാൻ : " അതെന്താ, നീ കള്ളം പറഞ്ഞേ.?? "

ആതി : " നീ ഇന്ന്

💬 Comments

View all comments