Chapter Title : ഒരു യാത്ര [Just_Us]
അല്ലെ തിരിച്ചപ്പോവുന്നെ, ഞാനും നിന്റെ കൂടെ ബാംഗ്ളൂർ വരട്ടെ.?? രണ്ട് ഡേ കഴിഞ്ഞ് നേരിട്ട് ചെന്നൈലേക് പോവാം ".
ഞാൻ : " നീ എവിടെ താമസിക്കും, എന്റെ റൂം 1bhk റൂം ആണ്".
ആതി :" നിനക്ക് ഞാൻ അവിടെ നിൽക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടോ.?? "
ഞാൻ : " ഏയ് കുഴപ്പമില്ല, എന്റെ കൂടെ തന്നെ പോവാൻ ബസ് ബുക്ക് ചെയ്യാം "
അവളെ വീട്ടിൽ ഡ്രോപ്പ് ചെയ്തു. അവളുടെ അച്ഛൻ നമ്മുടെ കോളേജ് ടൈമിൽ ഹാർട്ട് അറ്റാക്ക് വന്നു മരിച്ചു, അവൾക്ക് അമ്മ മാത്രമേ ഉള്ളൂ. വീട്ടിൽ കയറി അമ്മയെയും കണ്ട് ഞാൻ വീട്ടിലേക്ക് തിരിച്ചു. രാത്രി 9 45 ന്റെ ബസ്സിന് ഞാനും അവളും ബാംഗ്ളൂരിലേക് യാത്ര തിരിച്ചു. അവസാനം ബുക്ക് ചെയ്തത് കൊണ്ട് അവൾക് ലേഡീസ് സീറ്റാണ് കിട്ടിയത്.
പുലർച്ചെ 4 45 നു കലാശിപാളയ എത്തി. മടിവാള റൂട്ട് പോകുന്നവർ വേറെ ബസ് മാറി കേറാൻ വിളിച്ചു പറഞ്ഞു. ഞാൻ അവളെ എഴുന്നേൽപ്പിച്ചു ബസ് മാറി കയറി. നമ്മൾക് ഒരുമിച്ച് തന്നെ സീറ്റ് കിട്ടി. എന്നെ കെട്ടിപിടിച് അവൾ കിടന്നു. ബസ് മടിവാള വഴി ചന്തപുരയിലേക് തിരിഞ്ഞു. ലഗ്ഗേജ് ഉള്ളതിനാൽ ഒരു ഊബർ ബുക്ക് ചെയ്തു റൂമിലെത്തി. യാത്ര ക്ഷീണം കൊണ്ട് അവൾ നന്നായി ഉറങ്ങി. ഞാൻ കമ്പനിയിലേക്ക് പോയി ദീപാവലി ടൈം ആയത് കൊണ്ട് വർക്ക് കുറവായിരുന്നു. മുൻകൂട്ടി പ്ലാൻ ചെയ്യാത്തതിനാൽ ഇന്ന് ലീവ് എടുക്കാൻ ആയില്ല. എന്നാലും സുഖമില്ല എന്ന് പറഞ്ഞു ഹാഫ് ഡേ ലീവ്
💬 Comments
View all comments