Chapter Title : ഒരുഗോവൻ ട്രാപ്പ് 2 [മുരുകൻ]
ഡിസൂസയെ ഇല്ലാതാക്കാൻ തനിക്ക് മുന്നെ കച്ചകെട്ടിയിറങ്ങിയ ഇയാളുടെ കൂടെ നിൽക്കുന്നതാണ് തനിക്ക് എന്ത് കൊണ്ടു നല്ലതെന്ന് അവൻ ഊഹിച്ചു കാരണം ഗോവയിലെ മുക്കും മൂലയും അടക്കം സാറിന് പച്ചവെള്ളം പോലെ അറിയാം ജോസ് അയാളുടെ ഇടതു കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു സാറിന് എന്നെ വിശ്വസിക്കാം എനിക്ക് എന്റെ മമ്മിയെയും ബീനയെയും ആദ്യം രക്ഷിക്കണം അതിന് ശേഷം എന്റെ ശ്വാസം പോകുന്നത് വരെ ഞാൻ സാറിന്റെ കൂടെ തന്നെ കാണും എന്നാൽ നിങ്ങൾ ആ കോളനിയിൽ തങ്ങുന്നത് ഇനി അത്ര പന്തിയല്ല ആരും അധികം എത്തിപ്പെടാത്ത ഒരു വീടുണ്ടെനിക്ക് ഇന്ന് മുതൽ നമ്മൾ അവിടെ ഒരു മിച്ച് താമസിക്കുന്നു അപ്പോ സാറിന്റെ മോളോ അവൾ വേറെയാ താമസം ഈ കളികൾ കഴിയുന്നത് വരെ അത് അങ്ങിനെ തന്നെ നിൽക്കട്ടെ അതാണ് നമുക്ക് നല്ലത് റസിയ എന്റെ മോളാണെന്ന് അവർ മനസ്സിലാക്കിയാൽ അവർ ആദ്യം ഇല്ലാതാക്കാൻ നോക്കുന്നത് അവളെയായിരിക്കും അയാൾ കാറെടുക്കാൻ ഡ്രവിങ് സീറ്റിലേക്ക് കയറിയതും ജോസ് തടഞ്ഞു സാർ ഈ ഒറ്റ കൈയ്യും വച്ച് ഇതോടിക്കണ്ട സാർ ബാക്കിൽ കയറിയാട്ടെ എവിടെ പോകേണ്ടതെന്ന് പറഞ്ഞാൽ മതി അവന്റെ ആ വിനയം അയാളുടെ മനസ്സിൽ വല്ലാത്ത ഒരു പുഞ്ചിരി ഉളവാക്കി അവർ നേരെ രതീഷിന്റ പഴയ വീടിന് മുന്നിലെത്തിയിട്ട് അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാം എടുത്ത് ഹുസൈൻ സാറിന്റെ വീട്ടിലേക്ക് പുറപ്പെട്ടു ടൗണിൽ നിന്ന് കുറച്ചധികം ദൂരം സഞ്ചരിച്ച് കൊണ്ട് കാർ ഒരു വലിയ വീടിന് മുന്നിൽ വന്നു നിന്നു ചെറിയ ഒരു കൊട്ടാരം എന്ന് വേണമെങ്കിൽ പറയാം ജോസിന്
💬 Comments
View all comments