0%

Chapter Title : ഒരുനാൾ ... ഒരു കനവ്‌ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 963

എണീപ്പിക്കും "

""" അപ്പൊ എന്റെ കൂടെയങ്കിൾ ഇരുന്നതോ ?'''

"'അത് ജനറൽ സീറ്റല്ലേ ? അവിടെ ആർക്കുവേണേലും ഇരിക്കാം . മോൾ കേരളത്തിന് വെളിയിലായിരുന്നോ ?'''

''അല്ല ഇവിടെത്തന്നെയായിരുന്നു "" മുന്നിലെ സീറ്റിൽ വെച്ച കവറുകൾ അയാളുടെ സീറ്റിൽ വെച്ചിട്ട് അവൾ അയാളുടെ കൂടെ ബസിനു വെളിയിലിറങ്ങി

ചൂട് ബജി രുചിയോടെ കഴിക്കുന്നത് കണ്ടപ്പോൾ അവളോട് വാത്സല്യം തോന്നി .

പിന്നെയും വാഴക്കാ ബജിയും കിഴങ്ങു ബജിയും വാങ്ങി അവളുടെ പ്ളേറ്റിലേക്കിട്ടപ്പോൾ സജിത അയാളെ നോക്കി ചിരിച്ചു .

"' വയറു ഫുള്ളായി . ഒത്തിരിയായി ഇങ്ങനെ കഴിച്ചിട്ട് . ബജി കൊള്ളാം കേട്ടോ . അങ്കിളിനറിയാമോ ഇതുണ്ടാക്കാൻ . എന്നെ പഠിപ്പിക്കാമോ ?''

കഴിച്ചുകഴിഞ്ഞ് തിരിച്ചു ബസിൽ കയറി അയാൾക്കൊപ്പം സീറ്റിൽ ഇരുന്നുകൊണ്ടവൾ പറഞ്ഞു

"'പഠിച്ചിട്ടെന്തിനാ ? നീ മരിക്കാൻ പോകുവല്ലേ ?''''

"' ശെരിയാണല്ലോ ..എന്തായാലും ഒന്നൂടെ ഇവിടെ വന്നു ബജി തിന്നിട്ടെ മരിക്കുന്നുള്ളൂ "'' സാജിത ചിരിച്ചു . അവളുടെ വലത്തേ കവിളിലെ നുണക്കുഴി വളരെ മനോഹരമായി തോന്നി അയാൾക്ക് .

"' കഴിച്ചിട്ടെന്നാ തോന്നി മോൾക്ക് "'

"'അങ്കിളെനിക്ക് രണ്ടാമതും വാങ്ങിത്തന്നില്ലേ . സത്യമ്പറഞ്ഞാൽ എനിക്ക് കെട്ടിപ്പിടിച്ചൊരുമ്മ തരാൻ തോന്നി "'

"'എന്നിട്ടെന്നാ പറ്റി . തരാൻ മേലായിരുന്നോ ?''' ഡേവിഡ് അവളെ കളിയാക്കി പറഞ്ഞു

"""ഉമ്മആആ ..'''

പൊടുന്നനെ അവൾ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചപ്പോൾ അയാൾ ഞെട്ടിപ്പോയി .

ബസിനുള്ളിലേക്ക് ചുറ്റുപാടും നോക്കി അയാൾ നെടുവീർപ്പിട്ടു . ബസിലാകെ മൂന്നോ നാലോ പാണ്ടിസ്ത്രീകളെ ഉള്ളൂ . മറ്റുള്ളവരൊക്കെ പുറത്താണ്

"'ആരേലും കണ്ടിരുന്നേൽ ... "'അയാൾ അവളെ നോക്കി മെല്ലെ പറഞ്ഞു

"' കണ്ടിരുന്നേൽ എന്നാ .. എനിക്ക് ഉമ്മ വെക്കണോന്ന് തോന്നി . ഉമ്മവെച്ചു"' സാജിത വീണ്ടും നിഷ്കളങ്കതയോടെ ചിരിച്ചു .

യാത്രയിൽ മറയൂരിനെക്കുറിച്ചും കാന്തല്ലൂരിനെ കുറിച്ചും അവൾ ആകാംഷയോടെ ചോദിച്ചുകൊണ്ടിരുന്നു . അയാൾ അതിലേറെ ഉത്സാഹത്തോടെ പറഞ്ഞുകൊണ്ടും .

"'' ഞാൻ വൈകിട്ടത്തേക്ക് പൊറോട്ട പറയട്ടെ ? കോവിൽക്കടവിൽ ബസ് പത്തുമിനുട്ടുണ്ട് . അവിടെ നല്ല പൊറോട്ട കിട്ടും "'

"' ബജി കിട്ടുമോ ?''' അവളുടെ മുഖം വിടർന്നു

"'ബജി നമുക്കുണ്ടാക്കാം . ഞാൻ കായേം ബജിമാവും വാങ്ങാം . ചെന്നിട്ട് കുറച്ചുപണികളുണ്ട് . ഇന്നിപ്പോ ഞാൻ തന്നെയല്ലല്ലോ . ഗസ്റ്റുമില്ലെ എന്റെകൂടെ . അല്ലെങ്കിൽ വല്ല പഴങ്ങളിലും

💬 Comments

View all comments