Chapter Title : പാദസരം 3 [KKstories]
കൂടാതെ വേറെ 3 ഇന്റെർസ്റ്റേറ് ബസുകൾ കൂടി പാർക്ക് ചെയ്തിരുന്നു. ഒരുമിച്ചു ഇരിക്കാൻ സ്ഥലം ഇല്ലായിരുന്നു.
അനുവേട്ടൻ ബാത്രൂം എവിടെയാണെന്ന് ചോദിക്കുന്നോ വേഗം. ഞാൻ ക്യാഷ് കൗണ്ടറിൽ ഇരുന്ന തമിഴനോട് ചോദിച്ചു. അയാൾ വെളിയിലേക്കു വിരൽ ചൂണ്ടി പറഞ്ഞു. അങ്കെ ഇരുക്ക് സർ. ഞാൻ ആര്യയെയും കൂട്ടി നടന്നു.ഹോട്ടലിന്റെ സൈഡിലൂടെ പിന്നിലേക്ക് നടന്നു. വല്ല്യ വൃത്തയൊന്നും കാണില്ല. തത്കാലം അഡ്ജസ്റ്റ് ചെയ്യ്. വേറെ വഴിയില്ല. ഇപ്പ അതൊന്നും പ്രശ്നം അല്ല. ബാത്ത്റൂമിന്റെ വാതുക്കൽ ഏതോയപ്പോ അവൾ എന്റെ കയ്യിൽ ബാഗ് ഏല്പിച്ചിട്ടു അറച്ചു അറച്ചു അകത്തേക്ക് കയറി. ഇവിടെ തന്നെ നിക്കണേ എനിക്ക് പേടിയാ.
ബാത്രൂം എങ്ങനെയുണ്ടായിരുന്നു. ക്ലീൻ ആണോ. അവൾ ഇറങ്ങിയപ്പോ ഞാൻ ചോദിച്ചു. വല്ല്യ വൃത്തികേടില്ല. അഡ്ജസ്റ്റ് ചെയ്യാം.എന്നാ ഞാനും ഒന്ന് പോയിട്ട് വരാം. ഞാൻ പറഞ്ഞു.
അയ്യോ എനിക്കിവിടെ ഒറ്റയ്ക്ക് നിക്കാൻ പേടിയാ. ആ സൈഡിലേക്കെങ്ങാൻ മണി നിന്ന മതി. ഞാൻ മടിച്ചു മടിച്ചു അധികം ദൂരെയല്ലാതെ അത്യാവശ്യം ഇരുട്ടുള്ള ഒരു ഇടം കണ്ടുപിടിച്ചു. അല്പം ജാള്യത ഇല്ലാതിരുനില്ല.പെട്ടെന്ന്തീർത്തു ഞാൻ തിരികെ അവളുടെ അടുത്തേക്ക് ചെന്നു. ഒരു കളിയാക്കുന്ന ഭാവം അവളുടെ മുഖത്തു നിറഞ്ഞിരുന്നു. ഞാൻ അത് കാര്യമാക്കിയില്ല.
ചപ്പാത്തിയും വെജിറ്റബിൾ കറിയും കഴിച്ചു കഴിഞ്ഞപ്പോൾ ഒരു മാതളനാരങ്ങയുടെ ജ്യൂസ് കൂടെ ഞാൻ അവൾക്കായി ഓർഡർ ചെയ്തു.അതവൾ പകുതി കുടിച്ചിട്ട് എന്റെ നേരെ നീട്ടി. അവളുടെ അധരങ്ങൾ സ്പർശിച്ച ആ സ്ട്രൗ എന്നെ കൊതിപ്പിച്ചെങ്കിക്കും ഞാൻ അത് എടുത്തു ഗ്ലാസ് ചുണ്ടോടു ചേർത്തു. എനിക്ക് എയ്ഡ്‌സ് ഒന്നും അല്ല ഡെങ്കി ആണ്. അവൾ
💬 Comments
View all comments