Chapter Title : പാദസരം 3 [KKstories]
എന്നൊന്നും ഇല്ല. പിന്നെ എന്നെപോലെ വെളുത്തിട്ടാവണം. പിന്നെ നല്ല കട്ടി മേശയും വേണം. അതിങ്കടുള്ള എന്റെ പ്രതികരണം കാണാൻ ഇമവെട്ടാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. എന്റെ മുഖത്തു കാർമേഘം ഉണ്ടുണ്ടു കൂടുന്നത് എത്ര ശ്രമിച്ചിട്ടും എനിക്ക് അവളിൽ നിന്നും മറച്ചുവെക്കാൻ കഴിഞ്ഞില്ല. അവൾ മെല്ലെ അന്റെ മുഖത്തോടു മുഖം അടുപ്പിച്ചു എന്റെ കാതിൽ മെല്ലെ മന്ത്രിച്ചു. ഇതൊന്നും ഇല്ലെങ്കിലും നന്നായി പാട്ടുപാടുന്ന ഒരാളാണെങ്കിൽ ഞാൻ ഓ കെ ആണുട്ടോ.
അവളതു പറഞ്ഞതിന്റെ പൊരുൾ സ്വതവേ അപകർഷതാബോധത്തിന്റെ നിയന്ത്രണത്തിൽ ചലിച്ചിരുന്ന എന്റെ ബുദ്ധിക്കു ഗ്രഹിച്ചെടുക്കുന്നതിനും മേലെയായിരുന്നു. പക്ഷെ അവളുടെ സംഗീതത്തോഡു ള്ള ഇഷ്ടത്തിന്റെ ഒരു ചെറിയ പങ്കു എനിക്കും കൂടി അവകാശപ്പെടാൻ ആവും എന്നത് എനിക്ക് അല്പം ഒരു ആത്മവിശ്വാസവും ആശ്വാസവും നൽകി. പക്ഷെ അവളെ ഒരു നല്ല മൂഡിലേക്കു കൊണ്ടുവരാൻ കഴിഞു എന്നതായിരുന്നു എനിക്കേറ്റവും സന്തോഷം നൽകിയത് ഞങ്ങൾ മനസ്സു തുറന്നു സംസാരിച്ചു. എനിക്കവളോടുള്ള ഭ്രാന്തമായ ഇഷ്ടം ഒഴികെ മറ്റെല്ലാം ഞങ്ങൾ പരസ്പരം പങ്കുവെച്ചു അവൾ എന്നോട് കൂടുതൽ ചേർന്നിരുന്നു. പലപ്പോഴും അവകൂടെ മുഖം എന്റെ കവിളിൽ മുട്ടി മുട്ടി എന്നാ രീതിയിൽ ആയിരുന്നു. എന്റെ ഹൃദയമിടിപ്പ് അവൾ കേൾക്കുമോ എന്നാ പേടിയായിരുന്നു. എങ്കിലും അവളുടെ സാമീപ്യം ഞാൻ മതിവരുവോളം ഞാൻ ആസ്വദിക്കുകയായിരുന്നു.
വണ്ടി ഹൈവേയിൽ നിന്നും സർവീസ് റോഡിലേക്ക് കയറി. ഒരു റെസ്റ്ററന്റിന്റെ മുന്നിൽ നിന്നു. ഞങ്ങൾ നിവർന്നിരുന്നു. സമയം അപ്പോൾ പതിനോടടുപ്പിച്ചു ആയിരുന്നു. എന്താ കഴിക്ക്യാ. ഞാൻ ചോദിച്ചു.
എനിക്കൊന്നു ബാത്‌റൂമിൽ പോണം. അത് കഴിഞ്ഞിട്ട് ബാക്കി ആലോചിക്കാം. റസ്റ്ററന്റിൽ തെറ്റില്ലാത്ത തിരക്കുണ്ടായിരുന്നു.ഞങ്ങളുടെ കൂടാതെ വേറെ 3 ഇന്റെർസ്റ്റേറ് ബസുകൾ കൂടി പാർക്ക് ചെയ്തിരുന്നു. ഒരുമിച്ചു ഇരിക്കാൻ സ്ഥലം ഇല്ലായിരുന്നു.
അനുവേട്ടൻ ബാത്രൂം എവിടെയാണെന്ന് ചോദിക്കുന്നോ വേഗം. ഞാൻ ക്യാഷ് കൗണ്ടറിൽ ഇരുന്ന തമിഴനോട് ചോദിച്ചു. അയാൾ വെളിയിലേക്കു വിരൽ ചൂണ്ടി പറഞ്ഞു. അങ്കെ ഇരുക്ക് സർ. ഞാൻ ആര്യയെയും കൂട്ടി നടന്നു.ഹോട്ടലിന്റെ സൈഡിലൂടെ പിന്നിലേക്ക് നടന്നു. വല്ല്യ വൃത്തയൊന്നും കാണില്ല. തത്കാലം അഡ്ജസ്റ്റ് ചെയ്യ്. വേറെ വഴിയില്ല. ഇപ്പ അതൊന്നും പ്രശ്നം അല്ല. ബാത്ത്റൂമിന്റെ വാതുക്കൽ ഏതോയപ്പോ അവൾ എന്റെ കയ്യിൽ ബാഗ് ഏല്പിച്ചിട്ടു അറച്ചു അറച്ചു അകത്തേക്ക് കയറി. ഇവിടെ തന്നെ നിക്കണേ എനിക്ക് പേടിയാ.
ബാത്രൂം എങ്ങനെയുണ്ടായിരുന്നു. ക്ലീൻ ആണോ. അവൾ ഇറങ്ങിയപ്പോ ഞാൻ ചോദിച്ചു. വല്ല്യ വൃത്തികേടില്ല. അഡ്ജസ്റ്റ് ചെയ്യാം.എന്നാ ഞാനും
💬 Comments
View all comments