0%

Chapter Title : പാലപ്പൂവ് [അയ്യപ്പൻ നായർ]

" ഈ സമയത്ത് എന്റെ വാസസ്ഥലത്ത് കയറി വരാൻ നിനക്കു അത്രക്ക് ധൈര്യമോ.. ഇനി നിനക്ക് ഇവിടെ നിന്ന് ഒരു തിരിച്ചു പോക്കില്ല."  എന്നു പറഞ്ഞുകൊണ്ട് ഒരു പൊട്ടി ചിരി അവിടെ ആകെ മുഴങ്ങി..

നിന്നോട് ചോതിച്ചത് കേട്ടില്ലേ നീ എന്തിന് എന്റെ സഥലത്ത് വന്നു. ഇന്ന് നിന്റെ രക്തം  ആണ് എന്റെ ആഹാരം. ഞാൻ കണ്ണ് തുറക്കാതെ തന്നെ മറുപടി പറഞ്ഞു.

" കുറച്ചു നേരം ഒറ്റക്ക് ഇരിക്കാനായി കയറിയത് ആണ്.. ജീവിതം തന്നെ മടുത്ത്. ആർക്കും വേണ്ടാത്ത ഒരു  ജന്മം .ജനിപ്പിച്ചാ തന്തക്കും തള്ളക്കും വേണ്ട.  ആദ്യമായി തോന്നിയ ഇഷ്ടം പറഞ്ഞവൾക്കും വേണ്ട". ഇനി നിനക്ക് എന്നെ കൊല്ലാൻ ആണെങ്കിൽ കൊന്നോ.എന്നെ കൊണ്ട് നിനക്ക് എങ്കിലും ഉപകാരം ഉണ്ടാകട്ടെ.

എന്തായാലും എന്നെ തിരഞ്ഞ് ആരും വരില്ല. വന്നാ തന്നേ നി കൊന്നത് ആണെന്ന് അറിയുമ്പോൾ പിന്നെ ഇങ്ങോട്ട് ആരും വരില്ല.നിനക്ക് ഇവിടെ സ്വര്യ വിഹാരം നടത്താ .  എതിരെ നൽകുന്നത് ഒരു യക്ഷി ആണെന്ന് പോലും ഓർക്കാതെ ഞാൻ കണ്ണ് രണ്ടും തുറന്ന് ദേഷ്യവും സങ്കടവും സഹിക്കാൻ മേലാതെ  പൊട്ടി കരഞ്ഞു കൊണ്ട് ഉറക്കെ പറഞ്ഞു...

"എനിക് നിന്നെ കൊല്ലാൻ  ആകില്ല. ഞാൻ നിന്നെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞത് ആണ്.  എന്ന് പറഞ്ഞ് യക്ഷി എന്റെ തോളത്ത്  കൈ വച്ചു.ഞാൻ ഉടനെ തന്നേ യക്ഷിയെ കെട്ടിപ്പിടച്ചു കരഞ്ഞു കൊണ്ട് പറഞ്ഞ്." എന്തിനാ ഇങ്ങനെ ഒരു ജന്മം ആർക്കുവേണ്ടിയ ഒരു സന്തോഷാവും ഇല്ലാത്ത ജീവിതം ആർക്കും വേണ്ടാത്ത ഒരു ജന്മം".

ശേഷം ഓർമ വന്നപോലെ ഞാൻ യക്ഷിയെ വിട്ടു മാറി. തല ഉയർത്തി നോക്കി. പേടി പെടുത്തുന്ന രൂപത്തിന് പകരം ഞാൻ അവിടെ കണ്ടത് പത്തിരുപത്  വയസ് മാത്രം തോന്നിക്കുന്ന ഒരു പെൺകുട്ടിയെ ആണ്. ഒരു പട്ടു പാവാടയും ബ്ലൗസും ആരുന്നു അവളുടെ വേഷം.

"ആരാ"

"ഹാ  ഹാ  ഹാ ....ഇത് ഞാൻ തന്നെ ആണ്. നിന്നെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി ആണ് ആ രൂപത്തിൽ വന്നത്. പക്ഷെ നി എന്നെ സങ്കടപെടതി".

ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു.  ആദ്യമായി ആകും പേടിപ്പിക്കാൻ വന്ന യക്ഷി സങ്കടം കെട്ട് മാറുന്നത്..

" ഞാൻ വിചാരിച്ചു യക്ഷി ഒകെ വെറും സങ്കല്പങ്ങൾ മാത്രം ആണെന്".

"ഇങ്ങനെ മനുഷ്യർ സങ്കല്പങൽ എന്നു വിചാരിക്കുന്ന ശരിക്കും ഉള്ള എത്രയോ കര്യങൽ ഉണ്ട് .

💬 Comments

View all comments