0%

Chapter Title : പാലപ്പൂവ് [അയ്യപ്പൻ നായർ]

രാത്രി ആകണം എന്ന പ്രാർത്ഥനയിൽ ആണ് എണീറ്റത്.  യാമിനിയെ കണ്ടതും അവൾ പറഞ്ഞതും എല്ലാം കേട്ടപ്പോൾ തന്നേ എനിക് എന്താന്നില്ലതാ ഒരു ധൈര്യം വന്നിരുന്നു. രാവിലെ ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ ആണ്  പുറകിൽ നിന്ന് ഒരു സൗണ്ട്
" നി  എവിടെ പോയി കിടക്കുവാരുന്നാടാ.

ഇവിടെ ഇന്ന് നിറയേം പണി ഉണ്ട് ഈ വിറക് എല്ലാം വെട്ടി കീറണം . അതുകഴിഞ്ഞ് ഈ തേങ്ങ എല്ലാം ആട്ടാൻ കൊണ്ട് പോകണം കേട്ടല്ലോ". എന്റെ തള്ള ആയിരുന്നു ആ പറഞ്ഞത്.

"അല്ല അതിന് ഇവിടെ പണിക്കാരുണ്ടല്ലോ. പിന്നെ എന്തിനാ ഞാൻ പോകുന്നെ"
"നിഷേധി തർക്കുത്തരം പറയുന്നോ. ജനിച്ചപ്പോ തന്നെ എന്റെ കൂടപിറപ്പിനെ കൊന്നവന അവൻ എങ്ങനെ ഗുണം പിടിക്കാൻ ആണ് "

അ പറഞ്ഞത് എന്നെ വല്ലാതെ ചൊടിപച്ചു.

" ദേ തള്ള നിങ്ങളുടെ അനിയൻ വെള്ളം അടിച്ചു കിണ്ടിയായി വണ്ടി ഇടിച്ചു ചത്തതിനു എന്നെ വല്ലോം പറഞ്ഞാൽ തള്ള ആണ് തന്ത ആണ് എന്നൊന്നും ഇനി ഞാൻ നോക്കിക്കല്ല പറഞ്ഞേക്കാം"

എന്റെ ആ ഭവമാറ്റ കണ്ടു പുള്ളിക്കാരി ഒന്നും മിണ്ടാതെ നിന്നു പോയി. പിന്നെ അകത്തേക്ക് കയറി പോയി. ഞാൻ പിന്നെ മുറിയിലേക്ക് നടന്നൂ. രാത്രി ആയപ്പോൾ ഞാൻ ആരും കാണാതെ പതിയെ പുറത്തിറങ്ങി. ആരും കണ്ടാലും എന്നോട് ഒന്നും ചോദിക്കില്ല. പതിയെ യാമിനിയുടെ സ്ഥലത്തെക്ക് ചെന്നു. .

"യാമിനി നി എവിടായ"

ഒരു ചെറിയ കാറ്റിനോപ്പം അവൾ എന്റെ മുൻപിൽ വന്നു. പിന്നെ ഞങ്ങൾ വിശേഷങ്ങൾ ഓരോന്നായി പറഞ്ഞ് തുടങ്ങി. അവൾക്ക് കൊടുക്കാനായി ഞാൻ വീട്ടിൽ നിന്ന് രണ്ട് പൂവൻ പഴവും എടുത്തിരുന്നു.  അവൾ ഓരോന്നും പറഞ്ഞു എന്നിലേക്ക് പതിയെ ചാഞ്ഞു.അങ്ങനെ രണ്ട് ദിവസങ്ങൾ കൂടെ കഴിഞ്ഞു. ഒരു ദിവസം രാത്രി . "ഞാൻ നിന്നെ കുട്ടു എന്ന് വിളിക്കട്ടെ  അതാണ് എനിക്ക് വിളിക്കാൻ എളുപ്പം "

"ആണോ എങ്കിൽ വിളിച്ചോ .ഞാനും യാമികുട്ടി എന്ന് വിളിക്കാം അതാ ഒരു സുഖം.
അത് കെട്ട് അവളുടെ ഉള്ളിലെ പെണ്ണ് ഉണർന്നു. അവൾ തല താഴ്ത്തി  ചിരിച്ചു. ശേഷം "

ഞാൻ കുട്ടു നെ ഒരു കൂട്ടം കാണിക്കട്ടെ. എങ്കിൽ എന്റെ കൈൽ പിടിക്ക്"
ഞാൻ അവളുടെ കൈൽ പിടിച്ചു. അവൾ ഉടനെ എന്നേം കൊണ്ട് പറക്കുവാൻ തുടങ്ങി. എന്റെ  കണ്ണിനെ എനിക് വിശസിക്കാൻ കഴിഞ്ഞില്ല കുറേ ഉയരത്തിൽ മേഘങ്ങളുടെ അടുത്തായി  അവൾ

💬 Comments

View all comments