0%

Chapter Title : പാലപ്പൂവ് 3 [അയ്യപ്പൻ നായർ]

ആയത് കൊണ്ട് എന്നെ ആർക്കും പെട്ടന്ന് കാണാൻ പറ്റില്ല.... ഫോണിൽ പാട്ടും വച്ച് കണ്ണും അടച്ചു മാവിൽ ചാരി ഞാൻ ഇരിക്കുകയായിരുന്നു. ആരോ എന്റെ അടുത്ത് നിക്കുന്ന പോലേ ഉള്ള ഒരു തോന്നൽ കൊണ്ട് ഞാൻ കണ്ണ് തുറന്നു. പൊന്നു ആരുന്നു അത്.

"മ്മ്... എന്തെ"

"ഒന്നുമില്ല"

"പിന്നെ എന്താ ഇങ്ങോട്ട് വന്നത്"

"അത്....... ചേട്ടനെ കാണാൻ"

"അത് ചേട്ടനെ കാണാൻ"

"ചേട്ടനോ....ഇതൊക്കെ എന്നു മുതൽ ഇത്രയും നാൾ ഇങ്ങനെ ഒന്നും അല്ലാരുന്നല്ലോ.അതൊക്കെ പോട്ടെ വന്ന കാര്യം എന്താ"

"അത്......"

"നിന്ന് തിരുവാതിര കളിക്കാതെ കാര്യം എന്താണ് എന്ന് പറ"

"അത്... താങ്ക്സ്.. അന്ന് ചേട്ടൻ വന്നില്ലാരുന്നേൽ.. അവന്മാർ എന്നെ തല്ലിയേനെ ചേട്ടനാ എന്നെ രക്ഷിച്ചേ"

"അതാരുന്നോ. എന്നിട്ട് തന്ത നാട്ടുകാർ ആണ് രക്ഷിച്ചത് എന്നാണാലോ പറഞ്ഞത്"..

" അത് എന്റെ അറിവോടെ അല്ല. ഞാൻ അല്ല... അതുകൊണ്ടാണോ എന്നോട് ദേഷ്യം."

" ഞാൻ എന്തിനാ ദേഷ്യപ്പെടുന്നത്. എന്നോട് ആരുന്നല്ലോ എല്ലാവർക്കും ദേഷ്യം. പിന്നെ നിനക്ക് പറയാൻ ഉള്ളത് കഴിഞ്ഞില്ലേ എങ്കി മോള് ചെല്ലാൻ നോക്ക്"

ഞാൻ കുറച്ചു കള്ള ദേഷ്യം കാണിച്ചു പറഞ്ഞ് വീണ്ടും പാട്ട് കേൾക്കാൻ തുടങ്ങി. നിറഞ്ഞ കണ്ണുകളും ആയാണ് . അവൾ അവിടെ നിന്ന് പോയാത്.... അങ്ങനെ ഉച്ചക്ക് ഊണും കഴിച്ചു ഞാൻ എന്റെ മുറിയിലേക്ക് കയറി. കുടുംബക്കാർ എല്ലാവരും ഒത്ത് ചേർന്നത് കൊണ്ട് രാത്രി വരെ അവിടെ മദ്യപാന പരുപാടി ആരുന്നു. രാത്രി ആഹാരം കഴിക്കാൻ തന്തക്കും പുള്ളിയുടെ അനിയനും പറ്റുന്നുണ്ടായിരുന്നില്ല.. രണ്ട് പേരും അടിച്ചു പൂസായി താഴെ ഉണ്ടാരുന്ന

💬 Comments

View all comments