0%

Chapter Title : പാലപ്പൂവ് 3 [അയ്യപ്പൻ നായർ]

അതായത് എന്നെ നാണം കെടുത്തിയ മാളവികയുടെ കുടുംബം.

ഹാളിൽ നിന്ന എന്നെ ഒരു പുച്ഛത്തോട് നോക്കിയിട്ട് ആണ് അവളും അവളുടെ കുടുംബവും അകത്തേക്ക് കയറിയത് തന്നെ..ഇനി എന്നെ കണ്ട് ഇവർക് സൂക്കേട് കൂടണ്ട എന്ന് കരുതി ഞാൻ എന്റെ മുറിയിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ ആണ് പുറകിൽ നിന്ന് ഒരു വിളി

" ടാ.... ഈ പൂജയിൽ കുടുംബത്തിൽ ഉള്ള എല്ലാവരും പങ്കെടുക്കണം എന്നാണ് ജോത്സ്യൻ പറഞ്ഞിരിക്കുന്നത്.അതുകൊണ്ട് നിയും ഇവിടെ കാണണം" എന്റെ തന്ത ആയിരുന്നു ആ അഞ്ജ്യാപിച്ചത്..

ഞാൻ നിന്ന് എന്നിട്ട് തിരിഞ്ഞു നോക്കി.അന്നേരം ആണ് അങ്ങേരുടെ അനിയൻ തെണ്ടി ചന്ദ്രശേഖരൻ കോപ്പന്റെ അടുത്ത ഡയലോഗ്

"ഇവനോട് ഒകെ എന്തിനാ ചേട്ടായി പറയാൻ പോകുന്നത്. കുടുംബം മുടിക്കാൻ ഉണ്ടായവൻ"

അത് എനിക് അങ്ങ് ഇഷ്ടപെട്ടില്ല.

"എന്നോട് പറയാൻ നീ ആരാടാ." ഞാൻ അവന്റെ നേരെ കൈ ചൂണ്ടി ചോദിച്ചു"പെട്ടന്ന് ഉള്ള മറുപടിയിൽ പുള്ളി അണ്ണാക്കിൽ പിരി വെട്ടിയ അവസ്ഥയിൽ ആയി...

"നീ ആരോടാടാ ചൂടാകുന്നെ"

ഇതേത് കോപ്പൻ ആണ് എന്ന് ഓർത്തു ഞാൻ നോക്കിയപ്പോൾ എന്റെ ചേട്ടൻ തെണ്ടി ആണ്

ഇരുന്ന ഇരുപ്പിൽ ചാടി എണിറ്റ് വേണമെങ്കിൽ എനിക്കിട്ട് ഒന്ന് കൊടുക്കാം എന്നുള്ള ഭാവത്തിൽ ആണ് കഷിയുടെ നിൽപ്. കൂട്ടത്തിൽ ഇവരുടെ മുൻപിൽ ആൾ ആകുകയും ചെയ്യാം.ഞാൻ അവന് നേരെ കൈ ചൂണ്ടി

"ഡാ കോപ്പേ കൂടുതൽ ഇങ്ങോട്ട് ഉണ്ടാക്കാൻ വരല്ലേ. നിന്റെ തിന്ന് കൊഴുത്ത ഈ തടി ഞാൻ തൂകി ഭിത്തിയിൽ അടിക്കും.". ഡയലോഗ് അടിച്ചതും അവനും ഒന്നും പതറി പിന്നെ അത്രയും പേരുടെ മുൻപിൽ

💬 Comments

View all comments