Chapter Title : പാലപ്പൂവ് 5 [അയ്യപ്പൻ നായർ]
പുറകിൽക്കൂടെ ചെന്ന് കെട്ടിപിടിച്ചു…
“എല്ലാവരും പോയോ”.
“ ഇല്ല ഇല്ല.. വീണ ദേ കൊച്ചിന് കഴിപ്പിച്ചുകൊണ്ട് മുറ്റത്തൂടെ നടപ്പുണ്ട്.. ഇന്ന് അവളെ കാണാൻ പോകണ്ടേ. അപ്പോ യാമിയോട് എന്റെ അന്വേഷണം കൂടെ പറയണം..കേട്ടോ”
“എന്റെ പെണ്ണിന്റെ കാര്യം ഞാൻ പറയില്ലേ…”
“എന്ന പോയി പല്ല് തെച്ചു വാ.. വന്ന് വല്ലോം കഴിക്ക്”
“അങ്ങനെ ആകട്ടെ മാതാവേ”
ഞാൻ പല്ലുതേക്കാനായി പോയി. പല്ലുതേപ്പും കഴിപ്പും കഴിഞ്ഞു… അന്നത്തെ പകൽ അങ്ങനെ കടന്നു പോയി.. രാത്രി 12 മണി കഴിഞ്ഞു ഞാൻ പതിയെ യക്ഷി കാവിലേക്ക് നടന്നു…
കാവിന്റെ അകത്തേക്ക് കാല് വച്ചപ്പോൾ തന്നെ നല്ല തണുത്ത കാറ്റ് എന്നെ കടന്നു പോയി…..
“യാമീ….”
ഈ സമയം രണ്ട് കൈകൾ വന്ന് എന്റെ കണ്ണ് പൊത്തി….
“പെണ്ണെ കളിക്കല്ലേ മുൻപിൽ വാ”...
“ ഹ ഹ ഹാാാാ..”
മുത്ത് പൊഴിയുന്ന പോലുള്ള ചിരിയാരുന്നു അതിന്റെ ഉത്തരം… ഞാൻ ബലം പിടിച്ചു അവളുടെ നേരെ തിരിഞ്ഞു അപ്പോളേക്കും പെണ്ണ് കൈ എന്റെ കണ്ണിൽ നിന്നും എടുത്തു..ഞാൻ കണ്ണുകൾ തുറന്ന് എന്റെ യക്ഷി പെണ്ണിനെ നോക്കി..
ഒരു ചിരിയോട് കൂടി ആൾ എന്നെ നോക്കി നിക്കുവാണ്. ഒരു പച്ചയിൽ ഗോൾഡൻ ബോർഡർ ഉള്ള ബ്ലൗസും. വെളുത്ത പാവാടയും ആണ് വേഷം ..
അവളുടെ പുറകിൽ അവളെ പ്രതിഷ്ടിച്ചിരുന്ന ഇടിഞ്ഞു തുടങ്ങിയ ചെറിയ മണ്ഡപവും ഉണ്ട്….

യാമി..
ഞാൻ അവൾക്ക് നേരെ എന്റെ രണ്ടു കൈയും നീട്ടി.. അവൾ നേരെ വന്നു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു….അവളെ ചേർത്തുപിടിച്ചു ഞാൻ ആ നെറ്റിയിൽ ഞാൻ എന്റെ
💬 Comments
View all comments