Chapter Title : പാലപ്പൂവ് 5 [അയ്യപ്പൻ നായർ]
ചുണ്ട് അമർത്തി..
കുറച്ചു നേരം രണ്ടുപേരും ഒന്നും മിണ്ടാതെ ആ നിൽപ്പ് തുടർന്നു…
“പെണ്ണെ.. ഞാൻ വണ്ടി എടുത്തു.. എന്റെ എല്ലാ വിശേഷങ്ങളും നീ അറിഞ്ഞു കാണുമല്ലോ”....
“മ്മ്മ്…. എല്ലാം ഞാൻ അറിയുന്നുണ്ട്.. കള്ളൻ.. പെങ്ങളും ഇപ്പോ വേറെ വടക്ക് നിന്നുള്ള ഒരു പെണ്ണും വന്നിട്ടുണ്ടല്ലോ”..
“ഹാം അതെ. എന്തായാലും അവര്ക് എല്ലാം എന്നോട് ഇപ്പോ പ്രേമം പോലെ ആണ് “
“കുട്ടു അത് നിന്നെ അടുത്തറിയുന്നവർക് എല്ലാം അങ്ങനെ ആണ്. . എനിക്ക് പോലും”
അത് പറഞ്ഞപ്പോൾ പെണ്ണ് നാണം കൊണ്ട് ചുമന്നു.
“പെണ്ണെ എനിക് നിയും അമ്മയും മതി പ്രേമിക്കാൻ”
“കുട്ടു. നിനക്ക് വേണമെങ്കിൽ ഇനിയും പെണ്ണുങ്ങൾ അടുത്തേക്ക് വരും.. അവരെ വേണോ വേണ്ടയോ എന്ന് വക്കേണ്ടത് നീ ആണ്…പിന്നെ സുഭദ്ര അവൾ നിന്നെ അത്രയേറെ സ്നേഹിക്കുന്നുണ്ട്…..
പിന്നെ വടക്ക് നിന്നുള്ള ആ പെണ്ണ് അവളുടെ പേരെന്താണ്.”
“ലീല”
“അവൾക്ക് നി ആണ് ഇപ്പോ ആകെ അശ്രയം.. വേറെ ആരും ഇല്ല. അവളുടെ പതിക്ക് അതികം ആയുസും ഇല്ല…”
“യാമി ഇത് സത്യം ആണോ”
“അതെ അവളുടെ പതി അയാളുടെ മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്.. അതാണ് അവൾക്കും നല്ലത്….
അപ്പോളേക്കും മഴ ചാറി തുടങ്ങി.. അവൾ എന്നെയും കൊണ്ട് ആ മണ്ഡപത്തിലേക്ക് നടന്നു കയറി. പതിയെ തുടങ്ങിയ മഴ പിന്നെ ശക്തി പ്രാപിച്ചു..
അകത്തു കയറിയ ഉടനെ അവൾ അവളുടെ ചെറു ശക്തിയാൽ അവിടെ ഉണ്ടായിരുന്ന വിളക്ക് തെളിയിച്ചു…
“യാമി അമ്മ നിന്നെ പ്രിത്യേകം തിരക്കിയിട്ടുണ്ട്… ഒരു അവസരം കിട്ടിയാൽ ഞൻ കൊണ്ട് വരാം. .
💬 Comments
View all comments