0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : kkstories Read All Parts 5105

ജെറിൻ നടന്നത് സൈറയുടെ വീട്ടിലേക്ക് ആയിരുന്നു....കാളിങ് ബെൽ അടിച്ച ജെറിൻ, വാതിൽ തുറന്നു കണ്ടതും സൈറയെ ആയിരുന്നു.....

" ആ ജെറിനോ?... എന്താ ഇവിടെ? എനിതിങ് ഒഫീഷ്യൽ?"... സൈറ ചോദിച്ചു.

ജെറിൻ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു : മാം... രേവതിയെ ഒന്ന് കാണാൻ...

ജെറിനെ സംശയത്തോടെ നോക്കിയ സൈറ ഒന്ന് ആലോചിച്ചാൽ ശേഷം, അകത്തേക്ക് വരാൻ പറഞ്ഞു....

സോഫയിൽ ഇരുന്ന് കൊണ്ട് തുടക്കം കിട്ടാൻ ആവാതെ പരുങ്ങുന്ന ജെറിനോട് രേവതി പറഞ്ഞു : അച്ചായാ... ഹരിയുടെ പക്ഷം പിടിച്ചു പറയാൻ ആണ് വന്നത് എങ്കിൽ, തുടങ്ങേണ്ട... എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല......

ജെറിൻ വിക്കി വിക്കി പറഞ്ഞു : മോളെ.... അത്........

രേവതി വേഗം എഴുന്നേറ്റ് നിന്നു... തനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല എന്ന മട്ടിൽ...

ജെറിൻ ഒരു നിമിഷം തല കുമ്പിട്ട് കൊണ്ട് കൈകൾ കൂട്ടി തിരുമ്മി ആലോചിച്ച ശേഷം, മുഖം ഉയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു : ഹരിയല്ല.... ഞാൻ... ഞാൻ ആണ് കാരണം... ഞാൻ പറഞ്ഞത് കൊണ്ടാണ്.... അവൻ.....

രേവതി മാത്രമല്ല, സൈറ കൂടെ ആണ് ഞെട്ടിയത്......

രേവതി : അച്ചായാ.... വെറുതെ ഇല്ലാ കഥ ഉണ്ടാക്കി പറഞ്, ഹരിയെ രക്ഷിക്കാം എന്ന് കരുതേണ്ട.....

ജെറിൻ ഉടനെ, കുമ്പസാരക്കൂട്ടിനു മുന്നിൽ ഇരിക്കുന്ന പോലെ, രേവതിയുടെ മുന്നിൽ മുട്ടിൽ ഇരുന്ന് മുഖം ഉയർത്തി പറഞ്ഞു : കർത്താവ് സത്യം... എന്റെ മോള് സത്യം.... ഞാൻ.. ഈ ഞാനാണ് അവനെ....

ആൻസിയുടെയും ഹരിയുടെയും എക്സ്ട്രാ മാറിട്ടൽ അഫയർ അല്ലെങ്കിൽ അവിഹിത ബന്ധത്തിന് കാരണം ആയ, അല്ലെങ്കിൽ അതിന് തുടക്കം കുറിച്ചത് എങ്ങിനെ എന്ന്, തിരികെ സോഫയിൽ ഇരുന്ന് കൊണ്ട് ഒരുവിധം പറഞ്ഞു ഒപ്പിച്ചു ജെറിൻ...

ജെറിൻ രേവതിയുടെ മുഖത്ത് നോക്കാൻ ആവാതെ മുഖം കുനിച്ചു.....

രേവതിയുടെ തള്ളി നിൽക്കുന്ന കണ്ണുകൾ പതിയെ ഉള്ളിലേക്ക് കയറി, കണ്ണുകളിൽ വെള്ളം നിറഞ്ഞു.. അവൾ മുഖം ചെരിച്ചു കൊണ്ട് സൈറയെ നോക്കി..... സൈറ അവളെയും......

ജെറിൻ മുഖം കുനിച്ചു കൊണ്ട് തന്നേ ആണ് തുടരുന്നത് : എന്റെ ചോര അല്ലെങ്കിൽ കൂടെ, എന്റെ അനിയൻ ആണ് അവൻ... എന്റെ സ്വന്തം അനിയൻ... അവനെ ഇങ്ങനെ... ഈ കോലത്തിൽ..... എനിക്ക് കാണാൻ പറ്റണില്ല രേവതി.... അതുകൊണ്ടാണ്.
........അവൻ ഇങ്ങനെ ഒരു കഥ നിന്നോട് പറയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്... അതാ ഞാൻ......

തന്നേ

💬 Comments

View all comments