0%

Chapter Title : പാമ്പും കോണിയും 5 [ശ്രീരാജ്]

Author : kkstories Read All Parts 5251

സൈറ പതിയെ ചോദിച്ചു : ഞാൻ... എന്തിനാ ഞാൻ ഇല്ലാതെ?........

ഒരു ഭാവവും ഇല്ലാതെ, രേവതി മുഖം ചെരിച്ചു കൊണ്ട് സൈറയെ നോക്കി എന്നല്ലാതെ ഒന്നും ഉരിയാടിയില്ല അവൾ ..

അവൾ വീണ്ടും തല നേരെ ആക്കി, മുകളിലേക്ക് തന്നേ നോക്കി മിഴിച്ചു കിടന്നു.....

വളരെ നേരത്തെ ആ ശവം പോലെ ഉള്ള കിടപ്പിന് വിരാമം ഇട്ട്, രേവതി പെട്ടെന്ന് ചാടി എഴുന്നേറ്റിരുന്നപ്പോൾ, സൈറ ഞെട്ടിപ്പോയി......

" അവൻ...കെവിൻ..അവൻ എവടെ, അവനെ വിശ്വസിച്ച ഞാൻ..... വിടരുത് അവനെ.... കേസ് കൊടുക്കണം. വിടാൻ പാടില്ല അവനെ "... രേവതി അലറി...

ഒരു ഞെട്ടലോടെ രേവതിയെ തന്നേ നോക്കിയിരുന്ന സൈറ, ഒന്നും തിരിച്ചു പറയാൻ നിന്നില്ല...

" ഞാൻ പറഞ്ഞത് കേട്ടോ ചേച്ചി.."... രേവതി കണ്ണ് ചുവപ്പിച്ചു കൊണ്ട് സൈറയെ ക്രൂരമായി നോക്കി വീണ്ടും അലറി..

സൈറ അവളുടെ തീക്ഷണമായ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു :ഓക്കേ..ഓകെ...... നമുക്ക് എന്താണ് എന്ന് വച്ചാൽ ചെയ്യാം...... ആദ്യം ചെയ്യേണ്ട ഒരു കാര്യം ഉണ്ട്..... ഹരിയെ ഒന്ന് വിളിക്കുക എന്നത് ... ഇന്നലെ രാത്രി ഇറങ്ങിയതല്ലേ വീട്ടിൽ നിന്ന്......

" ഹരി "... ആ പേര് കേട്ടതും രേവതിയുടെ മുഖ ഭാവം മാറി.. അവളുടെ കണ്ണുകൾ ഞൊടി ഇടയിൽ നിറഞ്ഞു..

അടുത്ത കരച്ചിലിനുള്ള തുടക്കം ആണ് എന്ന് മനസ്സിലാക്കിയ സൈറ, ഉടനെ അവളെ തന്റെ മാറിലേക്ക് ചേർത്ത് അമർത്തി കെട്ടിപിടിച്ചു....

അവളുടെ മാറിൽ മുഖം ചായ്ച്ചു കൊണ്ട് അവൾ വീണ്ടും പൊട്ടി...പൊട്ടി കരഞ്ഞു...

" കരയല്ലേ... കരയല്ലേ മോളെ ...... ഞാൻ ഇല്ലേ... കരയല്ലെടി "... വായിൽ വന്നതൊക്കെ പറഞ്ഞു കൊണ്ട് സൈറ അവളെ അശ്വസിപ്പിക്കാൻ ശ്രമിച്ചു....
..................................................................

അവളെ ചേർത്തു പിടിച്ചു കൊണ്ട് ഫോണിൽ ഹരിക്ക് ഡയൽ ചെയ്ത്, ലൗഡ് സ്പീക്കറിൽ ഇട്ടു സൈറ...

" പറഞ്ഞത് മറക്കരുത്... ഇപ്പോൾ ഒന്നും പറയാൻ നിക്കണ്ട... നമുക്ക് ആലോചിച്ചു തീരുമാനിക്കാം "... സൈറ രേവതിയുടെ കണ്ണുകളിൽ നോക്കി ഗൗവരവത്തോടെ പറഞ്ഞു...

" മാം... ഗുഡ് മോർണിങ് "... ഹരിയുടെ ശബ്ദം കേട്ടതും രേവതി ഒന്ന് വിറച്ചു.

💬 Comments

View all comments