0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4417

മുൻപ് തന്നെ ഒരുപാട് പണികൾ ഉണ്ട്... മെയിൻ കോൺട്രാക്ട് ആണ്.. അത് നീ പേടിക്കണ്ട.. ഞാൻ നോക്കികൊണ്ട്.... സൈറ പറഞ്ഞു നിർത്തി..

" മ്മ്മ്മ്.. രേവതി മൂളി...

" പിന്നെ പറഞ്ഞത് മറക്കണ്ട... എല്ലാം ഞാൻ സെറ്റ് ആയ ശേഷം ഞാൻ പറഞ്ഞു കൊണ്ട് ഹരിയോട് ... അതിന്റെ കാരണവും അറിയാലോ?....സൈറ ചോദിച്ചു.

" അറിയാം ചേച്ചി... ഞാൻ ഒന്നും പറയുന്നില്ല... ചേച്ചി എല്ലാം സമയം ആവുമ്പോൾ ഹരിയോട് പറഞ്ഞാൽ മതി..... രേവതി തിരികെ പറഞ്ഞു.......

.....................................................................

റൂമിൽ കിടക്കുകയായിരുന്ന സുരഭി, തന്റെ മൂക്ക് വികസിപ്പിച്ചു കൊണ്ട്, ശ്വാസം ഉള്ളിലേക്ക് മൂന്ന് നാല് വട്ടം വലിച്ചു വിട്ടു..

അതേ... സിഗരറ്റിന്റെ മണം തന്നെ.. ആയി ചാടി എഴുന്നേറ്റ് പുറത്തേക്ക് നടന്നു.....

ആയിയെ കണ്ടതും, സൈറ വേഗം വലി കുത്തി കെടുത്തി...

സോഫക്ക്‌ മുന്നിൽ ഒരു കുപ്പിയും ഉണ്ടായിരുന്നു.......

" ആമീ...നീ എനിക്ക് സത്യം ചെയ്തത് അല്ലെ..... ഇനി വലിക്കില്ല എന്ന്... എന്നിട്ട്.... ആയി, സങ്കടവും ദേഷ്യവും നിറഞ്ഞ സ്വരത്തിൽ ചോദിച്ചു...

ടെൻഷൻ നിറഞ്ഞ മുഖത്ത് നിന്നും വരുന്ന ചിരി.. സൈറയിലെ ഏത് മാറ്റവും ഒരു ഞൊടി ഇടയിൽ കണ്ട് പിടിക്കാൻ കഴിവുള്ള ആയി, അവൾക്ക് അരികിൽ ആയി ഇരുന്ന് കൊണ്ട് ആശങ്കയോടെ ചോദിച്ചു : എന്ത് പറ്റീ ആമീ...

ചിന്തകളിൽ മുഴുകി, അവൾ ആ ചിന്തകളിൽ ഇരുന്ന് കൊണ്ട് പതിയെ പറഞ്ഞു : ആരോ... എവിടെയോ ഇരുന്ന്, ബാക്ക് ഗ്രൗണ്ടിൽ കളിക്കുന്നുണ്ട് ആയീ.. സം വൺ റിച്ച്.. ആൻഡ് പവർ ഫുൾ....

ആയീ കാലി ആയ ഗ്ലാസ്സിലേക്ക് ഒന്നൊഴിച്ചു കൊണ്ട് ഒറ്റ വലിക്ക് കാലിയാക്കി... ഈ രാത്രി നിനക്ക് കൂട്ടായി, എല്ലാം കേൾക്കാൻ ഞാനുമുണ്ട് നിന്റെ കൂടെ എന്ന മട്ടിൽ...

ആയിയുടെ അടി കണ്ട സൈറ ചിരിക്കാൻ തുടങ്ങി....

" എന്താടീ ചിരിക്കൂന്നേ... ആയീ ദേഷ്യം ഭാവിച്ചു ചോദിച്ചു.

" ഹരി... ഹരിയും ഇങ്ങനെ ആണ്......

" ഹരി " ആ പേര് കേട്ടപ്പോൾ ആയിയുടെ മുഖത്തും ചിരി വിരിഞ്ഞു.

ആയി പറഞ്ഞു...
ഇതൊക്കെ ഹിന്ദിയിൽ ആണ്.. ഹിന്ദി

💬 Comments

View all comments