Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]
എഴുതാൻ അറിയാം, വായിക്കാനും, നന്നായി തന്നെ, പക്ഷെ രണ്ടു വട്ടം എഴുതാൻ വയ്യ അതുകൊണ്ടാണ്...
" ഞാൻ ഇന്ന് ശരിക്ക് പേടിച്ചു, അവനെ അങ്ങനെ കണ്ടപ്പോൾ... ആയി പറഞ്ഞു നിർത്തി..
" പിന്നെ, ഞാനോ.. ഒന്നും പറയണ്ട.... ഉമ്മിക്ക് പനി കൂടിയ ആ മഴ ഉള്ള രാത്രി ഓർക്കണില്ലേ ആയി....... അന്നത്തെ ശേഷം, ഞാനും ഇതാദ്യം ആണ്, ഇത്രയും പാനിക് ആവുന്നത്.... സൈറ പറഞ്ഞു നിർത്തി...
" ഹരി.... അവന്റെ മനസ്സിൽ ഒരു പെണ്ണെ ഉളളൂ... അത് രേവതി ആണ്.. അവളെ അവിടെ നിന്ന് മാറ്റാൻ... ഏത് ധൈവം വിചാരിച്ചാലും നടക്കില്ല..... ആയി അർത്ഥം വച്ച പോലെ പറഞ്ഞു.
സൈറ ആയിയെ ഇടം കണ്ണിട്ട് നോക്കിയപ്പോൾ, ആയി തുടർന്നു : വൊ സബ് ചോഡോ... അതൊക്കെ നമ്മൾ സംസാരിച്ചതാണ്..... ഇപ്പോൾ എന്താണ് പ്രശ്നം... അത് പറ.... അതെന്താ അങ്ങിനെ പറയാൻ കാരണം...
" ആക്‌സിഡന്റിന് ശേഷം, ഹരിയെ ഇവിടെ കൊണ്ട് വന്ന് ഇറക്കിയ കാർ .. ഹരിയുടെ കയ്യിലെ കെട്ട് കാരണം ശരിക്ക് ശ്രദ്ധിക്കാൻ പറ്റിയില്ലെങ്കിലും, അത് അതേ കാർ ആണ്...ഐ ആം ഷുവർ....... സൈറ പറഞ്ഞു നിർത്തി...
" നീ പറയുന്നത്, രേവതിക്ക് ഫോട്ടോസ് കൊടുക്കാൻ ഏൽപ്പിച്ച.... ആ വണ്ടി ആണോ?.. ആയി സംശയത്തോടെ ചോദിച്ചു.
" അതേ.... സൈറ പറഞ്ഞു കൊണ്ട് പിന്നിലേക്ക് ചാരി കിടന്നു...
" അയ്യോ, അപ്പോൾ അവർ മനപ്പൂർവം ഹരിയെ... ആയി പേടിയോടെ ചോദിച്ചു.
തല ഉയർത്തി സൈറ പറഞ്ഞു : അവിടെ ആണ് പ്രശ്നം.. ഹരി വീണത് പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുമ്പോൾ വന്ന ഗുഡ്സ് വണ്ടി കാരണം ആണ്.. പക്ഷെ ഈ വണ്ടി അവന്റെ പിന്നിൽ ആയി വന്നതാണ്..... അവൻ വേണ്ട എന്ന് പറഞ്ഞിട്ടും, അവന്റെ വണ്ടി സ്റ്റാർട്ട് ആവുന്നില്ല എന്ന് കണ്ട്, അവനെ ഹോസ്പിറ്റലിൽ എത്തിച്ചത് അവരാണ്, രണ്ടു പേർ, ഒരു ആണും, ഒരു പെണ്ണും, ഹരി പറഞ്ഞത് പ്രകാരം, ഭാര്യയും ഭർത്താവും..... അവർ പറഞ്ഞത്...
പേരൊന്നും അവൻ ചോദിച്ചില്ല... ചോദിക്കാൻ ഉള്ള മൈൻഡിൽ
💬 Comments
View all comments