0%

Chapter Title : പാമ്പും കോണിയും 6 [ശ്രീരാജ്]

Author : kkstories Read All Parts 4484

ഫോണിലെ ലൗഡ് സ്പീക്കറിൽ മുഴങ്ങി...

" ഡോ..... ഡോക്ടറെ.... ഹരി രേവതിയെ നോക്കി... ഏത് ഗുളികൻ പിടിച്ച നേരത്താണ് പറയാൻ തോന്നിയത് എന്ന പേടിയോടെ പറഞ്ഞു...

" ഹരീ.. ഞാൻ... ഞാൻ മറ്റന്നാൾ പോവാണ്.... അബിന്റെ അടുത്തേക്ക്.. പോവുന്നതിനു മുൻപേ നിന്നെ ഒന്ന് വിളിച്ച് പറയാം എന്ന് വച്ചു.... സങ്കടത്തോടെ ഉള്ള ആൻസിയുടെ ശബ്ദം ഫോണിലൂടെ വന്നു...

" അബിൻ.. അത് ആരാ.. എന്നുള്ള ശബ്ദം ഇല്ലാത്ത രേവതിയുടെ ചോദ്യത്തിന്.. ഹരി.. ശബ്ദം ഇല്ലാതെ മറുപടി പറഞ്ഞു... ഭർത്താവ്..........

" ഭർത്താവ്... അത് ശരീ..... രേവതി പല്ല് കടിച്ചു...

ഹരി രേവതിയെ പേടിയോടെ നോക്കി വിറച്ചു കൊണ്ട് പറഞ്ഞു : അത്... അതെന്തായാലും നന്നായി................

" ചെറിയ ഒരു മൂളൽ മാത്രം ആയിരുന്നു മറുപ്പുറത്ത് ആൻസിയിൽ നിന്ന് വന്നത്.....

ഹരി ഒരു നിമിഷം തന്നെ തന്നെ നോക്കിയിരിക്കുന്ന തന്റെ ഭാര്യയെ നോക്കി, കണ്ണുകൾ അടച്ചു പിടിച്ചു....

ഉള്ളിൽ ധൈര്യം സംഭരിക്കുകയായിരുന്നു അവൻ... അറിയാം, എന്തില്ല എന്ന് പറഞ്ഞാലും, രേവതി ജീവിത കാലം മുഴുവൻ, ആൻസിയുടെ പേര് പറഞ് തന്നെ കൊല്ലാ കൊല ചെയ്യും..... എന്നാലും...

" ഡോക്ടറെ... രേവതി ഇവിടെ ഉണ്ട്.. എന്റെ അടുത്ത്... അവൾ പറഞ്ഞിട്ടാണ് ഞാൻ ഇപ്പോൾ, ഈ സമയത്ത് വിളിച്ചത് തന്നെ...... ഹരി പറഞ്ഞു നിർത്തിയതും, പല്ല് കടിച്ചു കൊണ്ട് " എന്തിനാ അത് പറഞ്ഞത് എന്ന മുഖഭാവവും ആയി " രേവതി ഹരിയുടെ തുടക്ക് ഒന്ന് കൊടുത്തു..

" അയ്യോ... ഞാൻ.... അത്ര മാത്രമേ ഹരി കേട്ടുള്ളൂ..

ഹരി വേഗം രേവതിയുടെ കഴുത്തിലൂടെ കൈ ഇട്ട് ചുറ്റി പിടിച്ചു കൊണ്ട് പിന്നിലേക്ക് ചാഞ്ഞു കിടന്നു, അവളെയും കൊണ്ട്...

"രേവതി... എനിക്ക് അവളെ ഒന്ന് കാണണം എന്നുണ്ടായിരുന്നു ഹരീ.... ആൻസി പറഞ്ഞപ്പോൾ, ഹരിയും രേവതിയും മുഖത്തോട് മുഖം നോക്കി..

" അവളോട്... എല്ലാം തുറന്ന് പറയാൻ.. അവളോട് മാപ്പ് പറയാൻ.... ആൻസിയുടെ ശബ്ദം മുറിഞ്ഞു...

അത് വരെ ഉണ്ടായിരുന്ന രേവതിയുടെ കോപം നിറഞ്ഞ മുഖഭാവത്തിൽ മാറ്റം വന്നു. രേവതി ഹരിയുടെ മുഖത്തേക്ക് ഉറ്റു നോക്കി....

💬 Comments

View all comments