Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]
തിരിച്ച് വന്നില്ലേ?.......സൈറ കുറച്ച് കലിപ്പോടെ ചോദിച്ചു....
" ആമീ... നീ എന്തിനാ ദേഷ്യപ്പെടുന്നേ അതിന്........ ഇന്നലെ വന്നപ്പോൾ പറഞ്ഞു എന്നോട്, നിങ്ങളുടെ മീറ്റിംഗ് വിചാരിച്ച പോലെ ശരിയായില്ല.........
പാവം നല്ല വിഷമമം ഉണ്ടായിരുന്നു അവന്റെ മുഖത്ത്............ അവനും കുറെ കഷ്ടപ്പെട്ടതല്ലേ....... നീ ഇന്നലെ ഏത് കോലത്തിലാ വന്നത് എന്ന് പറയണ്ടല്ലോ..... അവനും അവന്റെ സങ്കടം മാറ്റണ്ടെ..... അതിനു തന്നെ ആവും അവനും പോയിട്ടുണ്ടാവുക.... അതിലിത്ര ദേഷ്യപ്പെടാൻ ഒന്നും ഇല്ലാ.... ആയി പറഞ്ഞപ്പോൾ സൈറക്ക് മറുപടി ഉണ്ടായില്ല..
രണ്ടു മണിക്കൂർ ലേറ്റ് ആയി ഓഫീസിൽ എത്തി, സൈറക്ക് മുന്നിൽ മുഖം കുനിച്ചു നിന്നു ഹരി......
ഹരിയുടെ നിൽപ്പും മട്ടും, ഒപ്പം മുഖവും കണ്ട സൈറക്ക് അവനോട് ഒന്നും പറയാൻ തോന്നിയില്ല.....
" ഹരീ... മൂന്ന് ടീമും നിന്നെ വേണം എന്നാ പറഞ്ഞെ... ബട്ട് നിനക്ക് ഞാൻ ഓപ്ഷൻ തരുന്നു... ഏത് ടീമിലാ നിനക്ക് കേറേണ്ടത്..........
അവൻ മുഖം കുനിച്ചു നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല......
ഉറങ്ങിയിട്ടില്ല അല്ലെങ്കിൽ അടിച്ചത് ഇറങ്ങിയിട്ടില്ല എന്ന് ചിന്തിച്ച സൈറ ചോദിച്ചു : ഒരു കാര്യം ചെയ്യ്.... ഇന്ന് ലീവ് എടുത്തോ നീ....
" ഓ... ഓകെ മാം.... അത് മാത്രം ആയിരുന്നു അവന്റെ മുഖത്ത് നോക്കാതെ ഉള്ള മറുപടി...
സൈറ ചിരിച്ചു കൊണ്ട് പറഞ്ഞു : ഹരീ.. ഡോണ്ട് വറി...... ഇതൊക്കെ സാധരണമാണ് കോർപ്പറേറ്റ് ഫീൽഡിൽ... ഇതൊന്നും മനസ്സിൽ വക്കണ്ട... അവർ അല്ലെങ്കിൽ വേറെ ആരെങ്കിലും... ദാറ്റ്‌സ് ആൾ..
ആ സമയം വാതിലിൽ തട്ടുക പോലും ചെയ്യാതെ ജെനി അകത്തേക്ക് ഓടി കയറി വന്നു...
വിടർന്ന മുഖവുമായി, സന്തോഷത്തോടെ ജെനി ഉറക്കെ പറഞ്ഞു : മാം... അവർ വിളിച്ചിരുന്നു... അവർക്ക് തുടർന്ന് സംസാരിക്കാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞു....
" വാട്ട്........ അതിശയത്തോടെ അലറിക്കൊണ്ട് സൈറ ചാടി എഴുന്നേറ്റു...
" സത്യം...... കമോൺ.... അത്...... ഷിറ്റ്.... സൈറയുടെ വാക്കുകളിൽ അതിശയതിനേക്കാൾ നിറഞ്ഞു നിന്നത് സന്തോഷമായിരുന്നു.......
" ജെനി.... ഡൂ വൺ തിങ്...........
ജനിക്കുള്ള നിർദേശങ്ങൾ സൈറ കൊടുക്കുന്നതിനിടയിൽ ഹരി അവിടെ നിന്നും പതിയെ പുറത്തിറങ്ങി...........
വൈകീട്ട് ഫ്ലാറ്റിൽ
💬 Comments
View all comments