0%

Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]

Author : kkstories Read All Parts 3545

എത്തിയ സൈറ ആയിയെ എടുത്ത് വട്ടം കറക്കി അലറി... ആയീ... ആ ഡീൽ ഓകെ ആയിട്ടോ...

" അതെയോ.. ഈശ്വരാ ഭാഗ്യം.... ആയി ചിരിച്ചു കൊണ്ട് സൈറയുടെ സന്തോഷത്തിൽ പങ്ക് ചേർന്നു പറഞ്ഞു..

" അല്ല... ഹരി ഇവിടെ തന്നെ ഇല്ലേ... ഇന്നലെ നല്ലോണം കയറ്റി എന്ന് തോന്നി .. അതാ ഞാൻ നേരത്തേ പറഞ്ഞു വിട്ടത്.......

" ആ.... അതാണ് അപ്പോൾ... വന്ന വഴി റൂമിൽ കയറിയതാണ്... ഫുഡും മര്യാദക്ക് കഴിച്ചിട്ടില്ല.......... ആയി ആധിയോടെ പറഞ്ഞു..

" വയ്യായ്ക ഒന്നും ഇല്ലല്ലോ... സൈറ പേടിയോടെ ചോദിച്ചു..

" എയ് ഇല്ലാ... തലവേദന എന്നാ പറഞ്ഞേ.... ആയി തിരിച്ചു പറഞ്ഞു..

സൈറ വേഗം അവന്റെ റൂമിലേക്ക് നടന്നു...

കണ്ണടച്ച് കിടന്നിരുന്ന അവന്റെ നെറ്റിയിലും കഴുത്തിലും എല്ലാം കൈ വച്ച് ചൂട് നോക്കി പനി ഇല്ലാ എന്ന് ഉറപ്പ് വരുത്തി , അവന്റെ മുടിയിൽ ഒന്ന് തഴുകി അവൾ റൂം വിട്ട് പുറത്തേക്ക് വന്നു....

രാവിലെ ഡയിനിങ് ടേബിളിന്റെ മുന്നിൽ റെഡി ആവാതെ വന്ന് ഹരി അൽപം മുഖം താഴ്ത്തി പതിയെ ചോദിച്ചു : മാം... ലീവ് വേണം......

" നോ വേ ഹരീ..... ഈ സമയത്ത് ഒരു വഴിയും ഇല്ലാ....... സൈറ അൽപം കടുപ്പിച്ച് ആണ് പറഞ്ഞത്...

ഹരി പതിയെ ആയിയെ നോക്കാൻ തുടങ്ങിയതും, സൈറ ആയിയെ നോക്കി പറഞ്ഞു : ആയീ... അവന്റെ കൂടെ പിടിക്കാൻ വരല്ലേ... ഇപ്പോൾ എന്ത് പറഞ്ഞാലും ലീവ് കൊടുക്കാൻ പറ്റില്ല എനിക്ക്...

ആയി ഹരിയുടെ അടുത്തേക്ക് നടന്ന്, അവന്റെ കൈ പിടിച്ച് പറഞ്ഞു : ഇത്രയും ദിവസം നീ കഷ്ടപ്പെട്ട് പണി എടുത്തതിന്റെ ഗുണം കിട്ടാൻ പോവുന്ന സമയത്ത്, നീ ഉണ്ടാവണ്ടേ അവിടെ... അതല്ലേ അതിന്റെ ശരി.....

ഹരി ഒന്ന് പതിയെ മൂളികൊണ്ട് റൂമിലേക്ക് തിരിഞ്ഞു നടന്നു....

ഹരി റൂമിലേക്ക് കയറിയതും, " ഹരിക്ക് എന്തോ പ്രശ്നം ഉള്ള പോലെ തോന്നുന്നു ആമീ എനിക്ക്.... സൈറയെ നോക്കി ആയി ആശങ്കയോടെ പറഞ്ഞു.

" അവന് ഒരു പ്രശ്നവും ഇല്ലാ... അവന്റെ പ്രശ്നം

💬 Comments

View all comments