Chapter Title : പാമ്പും കോണിയും 7 [ശ്രീരാജ്]
മറ്റേത് ആണ് ആയി...... സൈറ ചെറു ചിരിയോടെ ഇടം കണ്ണിട്ട് പറഞ്ഞു
ആയീ പുഞ്ചിരിച്ചപ്പോൾ സൈറ തുടർന്നു : അടുത്ത ആഴ്ച ലീവ് കൊടുത്തോണ്ട്..... പേടിക്കണ്ട... അതുവരെ എന്നോട് ഈ കാര്യം പറഞ്ഞു വരാഞ്ഞാൽ മതി....
" ശരി... ശരി.... നീ എന്താണ് എന്ന് വച്ചാൽ ചെയ്യ്.... ആയി പറഞ് തിരിഞ്ഞു നടന്നു...
"ഹരി സാറിന് എന്ത് പറ്റി... ജെനിയുടെ ചോദ്യം സൈറയോട് ആയിരുന്നു.
" ലീവ് വേണം എന്ന്... തരില്ല പറഞ്ഞു....
സൈറയുടെ മുഖത്തെ ചിരി.." അപ്പോൾ മാം വെറുതെ പറഞ്ഞതല്ല, സാറിനു മിസിസിനെ കാണാതെ പറ്റില്ല എന്ന്.....
സൈറയും ജെനിയും മുഖത്തോട് മുഖം നോക്കി ചിരിച്ചു....
ആ ഓഫീസ് ഒരു പാർട്ടി മൂഡിൽ ആയിരുന്നു അന്ന്... ഹരി മാത്രം അവന്റെ ചെയറിൽ തല വേദന എന്ന് പറഞ്ഞിരുന്നപ്പോൾ, ചിരിയും കളിയുമായി, ബ്രേക്ക് ടൈം പോലും നോക്കാതെ എല്ലാവരും ഹാപ്പി ആയിരുന്നു...അല്ലെങ്കിൽ സൈറ പോലും ഫ്രീ ആക്കി വിട്ടു ആ ദിവസം....
പിറ്റേന്ന്.......................................................
" സോ... അപ്പോൾ മാം തന്നെ ആണ് ഇപ്പോഴും????.... സൈറയുടെ ചോദ്യത്തിന്, ഒരു പ്ലെയിൻ മഞ്ഞ നിറത്തിൽ ഉള്ള സാരി ധരിച്ച , മുഖത്ത് ചെറുതായി മേക്കപ്പും, ചുണ്ടിൽ ലൈറ്റ് ലിപ്സ്റ്റിക്കും, കഴുത്തിൽ മുത്തു മാലയും, കയ്യിൽ കുപ്പി വളകളും ഇട്ട കോൺഫറൻസ് റൂമിലെ ഒരു ചെയറിൽ ചാരി ഇരുന്നിരുന്ന നീന അല്ലെങ്കിൽ നീന ദത്ത ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു....
" എയ് അല്ല.... മക്കൾ ആണ് എല്ലാം... ഞാൻ ഒരു കാഴ്ചക്കാരി മാത്രം...പക്ഷെ അവസാന ഒപ്പ് അത് ഇപ്പോഴും എന്റേയാണ് എന്ന് മാത്രം ......
ആ നിഗൂഢത നിറഞ്ഞ ചിരിയും മുഖഭാവവും....നീന പറയാതെ പറഞ്ഞു " YES IAM THE BOSS ".....
" മാം.... നമ്മുടെ ഡീൽ കൊണ്ട് പറയുന്നതല്ല..... സത്യം....... നിങ്ങൾ ആയിരുന്നു എന്റെ വൺ ഓഫ് ദി ഇൻസ്പിറേഷൻ, ഞാൻ പഠിക്കുന്ന സമയത്ത്... ഞാൻ ഒരുപാട് വായിച്ചിട്ടുണ്ട് ആർട്ടിക്കിൾസ്... മുപ്പതാം വയസ്സിൽ ഭർത്താവിനെ നഷ്ടപെട്ടിട്ടും, രണ്ടു മക്കളെയും കൊണ്ട്, തകർന്ന് തുടങ്ങിയ ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്തിയ
💬 Comments
View all comments