Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
അലങ്കരിച്ച ആ ഫ്ലാറ്റിന്റെ ഹാളിലെ ചുവരിൽ ഉള്ള വലിയ ചിത്രങ്ങൾ.......
ആ ചിത്രങ്ങളിൽ ഉണ്ടായിരുന്നത് മാറ്റാരുമല്ല, താനും രേവതിയും, ആദിയും അടങ്ങിയ ചിത്രങ്ങൾ, അതിന് പുറമെ കുടുംബവുമായി എടുത്ത ചിത്രങ്ങൾ, രേവതി ഡാൻസ് കോസ്റ്റുമിൽ സ്റ്റെപ് ഇട്ട് നിൽക്കുന്ന ചിത്രങ്ങൾ, ഹാളിന്റെ മൂലയിൽ കുട്ടികൾക്കായി ഒരുക്കിയ പ്ലേ ഹൌസ്..
ഹരി നിന്നിടത്തു നിന്ന് വട്ടം തിരിഞ്ഞ് ആ കാഴ്ചകൾ കണ്ണിമ വെട്ടാതെ കണ്ടു കൊണ്ടിരുന്നു......
" അതേ ഹരീ.... എന്റെ ആമി നിങ്ങൾക്കായി ഒരുക്കി വച്ച ഫ്ലാറ്റ് ആണ് ഇത്... അവൾ വരുന്ന ദിവസം നിങ്ങൾക്ക് സർപ്രൈസ് ആക്കി കാണിക്കാൻ വച്ചത്.... ആയി പറഞ്ഞു..
ഹരിയെ അവിടെ നിർത്തി, സുരഭി തിരികെ സൈറയുടെ ഫ്ലാറ്റിലേക്ക് നടന്നു......
സീറ്റിൽ വന്നിരുന്ന്, തന്റെ ഒഴിച്ച ഗ്ലാസ് കളിയാക്കി സുരഭി പറഞ്ഞു : ആമീ എനിക്കറിയാം... ഞാൻ ഇപ്പോൾ നശിപ്പിച്ചത്, നിനക്ക് കിട്ടാൻ പോകുന്ന ത്രിൽ അല്ലെങ്കിൽ ലഹരി ആണ് അല്ലെ...?.......... ആയി ഗ്ലാസ് എടുത്ത് കാലി ആക്കി ചോദിച്ചു...
സൈറ ആയിയെ നോക്കി എങ്കിലും ഒന്നും പറഞ്ഞില്ല...
" അവന്റെ ആദ്യത്തെ പ്രശ്നം, പ്രായം, അത് തീർന്നു.... ഇനി ഉള്ളത്..... അതിന് ഇതല്ലാതെ വേറെ വഴി ഇല്ലാ ആമീ.... രേവതിയും ആദിയുമായി ഉള്ള നല്ല നിമിഷങ്ങൾ അവൻ സ്വപ്നം കാണട്ടെ ആ ഫ്ലാറ്റിൽ... അതല്ലാതെ മറ്റൊന്നിനും ഈ സമയം അവന്റെ മനസ്സിനെ ശരിയാക്കാൻ കഴിയില്ല.... എനിക്ക് ഉറപ്പാണ്.......
സൈറ ഒന്ന് മൂളുക മാത്രം ചെയ്തു...
സുരഭി ഉടനെ ഹരി ഒഴിച്ച് വച്ച അവന്റെ ഗ്ലാസ് എടുത്ത് നടന്നു..............
ആയി പോയതും, സൈറ ജെനിയെ നോക്കി....." ജെനി.... നീ ഒരിക്കൽ ചോദിച്ചില്ലേ?.. വാട്ട് എബൌട്ട് ഹിം? അവനെന്താ സ്പെഷ്യൽ എന്ന്..... ഉത്തരം കിട്ടിയോ.......
"മ്മ്മ്മ്മ്മ്മ്..........
.....................................................................
വളരെ നേരത്തിനു ശേഷം.......
ജെനി മിഴിച്ചു കൊണ്ട് സൈറയെ നോക്കിയപ്പോൾ, സൈറയും അതേ പോലെ ജെനിയെ നോക്കി....... രണ്ടു പേർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല....
കാരണം, 54 വയസ്സ് ഉള്ള " നീന ഗുപ്ത" യെ സകലമാന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തിരഞ് അവർ കണ്ടു
💬 Comments
View all comments