Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
മുഴങ്ങുന്ന പാട്ടിന്റെ വരികൾ ഒത്തൊരുമിച്ച് ഉറക്കെ പാടി, തുള്ളി തുള്ളി വട്ടം കറങ്ങി........
മൂന്ന് തവണ വട്ടം കറങ്ങാനെ അവർക്ക് കഴിഞ്ഞുള്ളൂ... ഹരി അവരെ കണ്ടു... തങ്ങളെ നോക്കി കണ്ണ് തുറിച്ചും, വാ പൊളിച്ചും നിൽക്കുന്ന രണ്ടു പെണ്ണുങ്ങളെ കണ്ടതും, ആയിയെ വിട്ട് പല്ല് കടിച്ച് മുഖം ചുളിച്ചു കൊണ്ട് ഹരി പിന്നിലോട്ട് മാറി..................
" നിങ്ങളോട് ആരാ ഇങ്ങോട്ട് വരാൻ പറഞ്ഞെ........... നശിപ്പിച്ചു........ ആയി കലിപ്പോടെ ഉറക്കെ പറഞ്ഞതും, മൊബൈലിൽ ആ പാട്ടിനും അവസാനം ആയി.....
സൈറ പല്ല് കടിച്ചു കൊണ്ട് മുന്നോട്ട് വന്ന്, രണ്ടു പേരെയും, ഹരിയെയും ആയിയെയും മാറി മാറി തുറിച്ചു നോക്കി പറഞ്ഞു : അത് ശരി... ഞങ്ങളെ അവിടെ പോസ്റ്റ് ആക്കിയിട്ട്...
അവൾ ഒന്നും പറയാതെ തിരിഞ് നടന്നു......... ജെനി പിന്നാലെയും......
ഹരി അവിടെ ഉള്ള സോഫയിൽ ചാരി മുഖം കുനിച്ചു നിന്നപ്പോൾ, ആയി " ഇവൾ ഇത് എങ്ങോട്ടാ " എന്ന മട്ടിൽ ചിന്തിച്ചു നിന്നപ്പോൾ, കയ്യിൽ അവളുടെ പേഴ്സണൽ ബ്ലൂട്ടൂത്ത് സ്പീക്കറും പിടിച്ചു കൊണ്ട് സൈറ തിരികെ നടന്നു വന്നു .........
സ്പീക്കർ ഓൺ ചെയ്ത് ഫുൾ സൗണ്ട് വച്ച് ആക്ടർ " ഗോവിന്ദയുടെ" സിനിമ സോങ്‌സ്, അല്ലെങ്കിൽ, ആയിയുടെ ഫേവറിറ്റ് സോങ്‌സിന്റെ പ്ലേ ലിസ്റ്റിൽ , വിരൽ അമർത്തി ........
ആയിയുടെ മുഖം വിടർന്നു.... സൈറയുടെ മുഖവും... അവർ മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു.. അവർ ഒരേ സമയം ഹരിക്ക് നേരെ തിരിഞ്ഞു.....
രണ്ടു പേരെയും മാറി മാറി നോക്കിയ ഹരിയും പുഞ്ചിരിച്ചു........ ജെനിയുടെ കാര്യം പിന്നെ പറയണ്ടല്ലോ...........
" സോനാ കിത്നാ സോനാ ഹേ............
അവർ എറ്റ് പാടി...തുള്ളി കളിച്ചു.... തു മേരാ... തു മേരാ... തു മേരാ...തു മേരാ ഹീറോ.....നമ്പർ വൺ.........
രണ്ട്.... കിസി ഡിസ്‌കോ മെ ജായെ......
മൂന്ന്....അഖിയോംസെ ഗോലി മാരെ..
നാല്.........തുമ്സെ കോയി പ്യാരാ മാലും നഹി ഹേ.......
ആയിക്കൊപ്പം, ജെനിയും സൈഡ് ആയി.....
അഞ്ചാം പാട്ടിന്റെ അവസാനം ആവുമ്പോഴേക്കും സൈറയും ഹരിയും ക്ഷീണിച്ചിരുന്നു... എങ്കിലും അവർ ഒപ്പത്തിനൊപ്പം പിടിച്ചു നിന്നു.....
💬 Comments
View all comments