Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
....... എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, നിനക്ക് ആര് എന്ന ചോദ്യത്തിന് എന്റെ മനസ്സിൽ ഉള്ള ഉത്തരം ആണ് അവൻ. അവൻ എന്ന് പറഞ്ഞാൽ, അവനും രേവതിയും ആദിയും. അവർ ഇല്ലാതെ അവനും ഉണ്ടാവില്ല...
നിന്റെ എടുത്ത് ചാട്ടം..... മുൻകോപം.... ഈ രണ്ടു കാര്യങ്ങളിൽ നീ ശ്രദ്ധിക്കണം ആമീ.... അവൻ ജീവൻ തരും നിനക്ക്.... പ്രണയം അല്ലെങ്കിൽ സ്നേഹം ഒഴിച്ച്... അത് ഈ ജന്മത്തിൽ വേറൊരാൾക്ക് അവന്റേന്ന് കിട്ടില്ല ... അത് അറിയാലോ...
ആയി മുഖം അവളുടെ തോളിലേക്ക് കൊണ്ട് പോയി മന്ത്രിച്ചു : ആമീ... നിനക്ക് മനസ്സിലാവുന്നുണ്ടോ ഞാൻ എന്താ പറയുന്നത് എന്ന്....
" മ്മ്മ്മ്... ഉണ്ട് ആയി... സൈറ മറുപടി അതേ പോലെ പതിയെ പറഞ്ഞു...
....................................................................
" ഹരീ......നീ ഓകെ ആണെങ്കിൽ, നിനക്ക് പറയാൻ പറ്റുമെങ്കിൽ പറ.... നിർബന്ധിക്കുന്നില്ല.... അന്ന് എന്താ ഉണ്ടായത്?......... സൈറ ചോദിച്ചു..
" മാം അത്... അന്ന്.........ഹരി പറഞ്ഞു തുടങ്ങി....
എക്സ്ട്രാ സീറ്റ് ഇട്ട്, ഹരി ഒരു മൂലയിൽ കാഴ്ചക്കാരൻ ആയി ഉണ്ടായിരുന്നു പ്രേസേന്റെഷൻ സമയത്ത് കോൺഫറൻസ് മുറിയിൽ ... അല്ലെങ്കിൽ അവന് വേണ്ടി സൈറ ഒരുക്കി കൊടുത്ത, കാണാൻ, മനസ്സിലാക്കാൻ, കണ്ടും കെട്ടും പഠിക്കാൻ വേണ്ടി ഇട്ട് കൊടുത്ത സ്പെഷ്യൽ ചെയറിൽ .....
വെറും ഒരു കാഴ്ചക്കാരൻ ആയിരുന്നില്ല, സൈറ പറയുന്ന ഓരോ വാക്കുകളും അതേ പോലെ, ശബ്ദം പുറത്ത് വരാതെ, അതേ സിങ്കിൽ ചുണ്ട് അനക്കി കൊണ്ടിരിക്കുമ്പോൾ മുഖത്ത് ഭാവം വരെ അവൻ അനുകരിക്കാൻ ശ്രമിച്ചു അറിയാതെ തന്നെ ...
അതിനിടയിൽ അവൻ ശ്രദ്ധിച്ചിരുന്നു, ബ്രൗൺ കളർ ചെയ്ത്, പിന്നിലേക്ക് മുടി വട്ടത്തിൽ കെട്ടി വച്ച്, അധികം മേക്കപ്പോ, അഭരണങ്ങളോ അണിയാതെ, ഒരു വെളുത്ത പ്ലെയിൻ സാരിയിൽ, ഭംഗി ഉള്ള, കണ്ടാൽ തന്നെ പ്രൗടി ഉള്ള, നാല്പത്, നൽപ്പത്തിഅഞ്ചിനടുത്ത് പ്രായം തോന്നുന്ന, കോൺഫറൻസ് റൂമിലെ വട്ടത്തിൽ ഉള്ള വലിയ മേശക്ക് മുന്നിൽ, താൻ ഇരിക്കുന്നതിന്റെ എതിർ വശത്തായി ഇരിക്കുന്ന സ്ത്രീയെ...
ഇടയിൽ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ ഹരി, തല കുനിച്ചു കൊണ്ട് നല്ലൊരു പുഞ്ചിരിയും കൊടുത്തിരുന്നു ഒരു
💬 Comments
View all comments