Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
അവന്........
ഹരി ഓരോ കാര്യങ്ങളും മനോഹരമായി വിശദീകരിച്ചു പറയുമ്പോൾ, നീന ആകാംക്ഷയോടെ അവനെ കേട്ടിരിക്കുകയായിരുന്നു .......
" മാം കേരളത്തിൽ വന്നിട്ടുണ്ടോ?.. ഹരി തിരികെ ചോദിച്ചു....
കേരളത്തിലെ, കുറെ ടൂറിസ്റ്റ് സ്ഥലങ്ങളും, നഗരങ്ങളെ പറ്റിയും നീന പറഞ്ഞു തിരിച്ച്.
ആ സ്ഥലങ്ങളോട് ചേർന്ന് കിടക്കുന്ന മനോഹരമായ സ്ഥലങ്ങളെ പറ്റി, അല്ലെങ്കിൽ താൻ മിസ്സ് ചെയ്ത സ്ഥലങ്ങളെ പറ്റി ഹരി വിശദീകരിച്ചപ്പോൾ, നീന പറഞ്ഞു പോയി " ശേ.. മിസ്സ് ചെയ്തല്ലോ....
നീന വൈൻ നുണഞ്ഞു കൊണ്ടിരുന്നപ്പോൾ, ഹരി രണ്ടാമത്തെ കാലിയാക്കി...
ഹരി നീനയെ പറ്റി, നീനയുടെ ബിസിനസ്സ് സാമ്രാജ്യത്തെ പറ്റി ചോദിച്ചറിഞ്ഞു തുടങ്ങി.......
ഒരു ദുരുദ്വേശത്തിലും അല്ല അവന്റെ ചോദ്യങ്ങൾ എന്ന് മനസ്സിലാക്കിയ നീന പറയാനായി മടിച്ചതും ഇല്ലാ...
ഹരിയുടെ ചോദ്യങ്ങൾ കൂടുതൽ കുഴപ്പിക്കാൻ തുടങ്ങി എങ്കിലും, നീന തിരിച്ചറിഞ്ഞു, അത് ഹരി എന്ന എം ബി എ കാരന്റെ ആകാംക്ഷയിൽ ആണെന്ന്..
അവിടെ നിന്ന് എത്തിയത്, നീനയുടെ മക്കളിലേക്കും കുടുംബത്തിലേക്കും ആയിരുന്നു. നീനയുടെ മുപ്പത്തി രണ്ടാം വയസ്സിൽ, സന്ദേശ് ദേശയ് , അല്ലെങ്കിൽ നീനയുടെ ഭർത്താവ് കാർ ആക്‌സിഡന്റിൽ മരണപ്പെടുമ്പോൾ, ഭർത്താവിന്റെ അച്ഛനും ഉണ്ടായിരുന്നു ആ കാറിൽ...
തന്റെ അമ്മായിഅമ്മയുടെ നിർദേശ പ്രകാരം, സന്ദേശ് വിട്ടിട്ട് പോയ ബിസിനസ്സ് സാമ്രാജ്യം നീന ഏറ്റെടുക്കാൻ തയ്യാറാവുമ്പോൾ നീനയുടെ കണ്ണുനീർ വറ്റിയിരുന്നില്ല.....
ചെറു സങ്കടത്തോടെ ആ പഴയത് ഓർത്ത്, കയ്യിലെ വൈൻ ഗ്ലാസ്സിലേക്ക് നോക്കി നീന പറഞ്ഞു തീർത്തതും, ഹരിക്ക് മനസ്സിൽ ഓടി വന്നത് അവന്റെ അമ്മായമ്മയെ, അല്ലെങ്കിൽ രേവതിയുടെ അമ്മയെ ആയിരുന്നു...
ഹരി ആ കഥ തിരികെ പറഞ്ഞു........
അത് ചെന്ന് നിന്നത് ആണെങ്കിൽ അവന്റെ പ്രശ്ങ്ങളിലേക്കും, ജോലിയിലേക്കും, സൈറയുടെ അപ്രതീക്ഷിത എൻട്രിയിലേക്കും. അവിടെ നിന്ന് സൈറാ തന്നെ ബാംഗ്ലൂർ കൊണ്ട് വന്നതും, തന്റെ ഫ്ലാറ്റിനുള്ളിൽ വരെ നിർത്തിയതും
" വാട്ട്?.. സോ... ആർ യൂ സെയിങ്?.. ഹരി സൈറയുടെ ഫ്ലാറ്റിൽ?... ആൻഡ് സൈറ നിന്നെ പേർസണലി ട്രെയിൻ ചെയ്യിക്കുന്നുണ്ട് എന്നോ?... അതിശയത്തോടെ നീന ചോദിച്ചു..
സൈറയെ പോലൊരാൾ, ഹരിയെ പേർസണൽ ആയി ട്രെയിൻ ചെയ്യിക്കുന്നു..... വൈ?..... സൈറയും
💬 Comments
View all comments