Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
കൊള്ളാലോ.... ഞാനും കഴിഞ്ഞ മുപ്പത്തി രണ്ടു വർഷം ആയി മുടങ്ങാതെ യോഗ ചെയ്യുന്ന ആളാണ്.. നീന പറഞ്ഞു...
" ഞാൻ കാണിച്ചു തരാം എന്ന് പറഞ്ഞു കൊണ്ട്, നീന എഴുന്നേറ്റ് ഹരിയുടെ അടുത്തായി വന്നിരുന്നു "....
മൂക്കിലേക്ക് തുളഞ്ഞു കയറിയ, ആ സുഗന്ധം.... അല്ലെങ്കിൽ പെർഫ്യൂം മണം, ഹരിയുടെ മൂക്കുകൾ വികസിച്ചു...
മനസ്സിൽ വന്ന ചോദ്യം പിടിച്ചു വക്കാൻ ആയില്ല, ഇത്... ഇതേത് ഡിയോ ആണ് മാം?...... നല്ല മണം......
നീന ചിരിച്ചു കൊണ്ട് പറഞ്ഞ ഫ്രഞ്ച് പേര്, ഹരി രണ്ടു വട്ടം ഉച്ഛരിക്കാൻ നോക്കി എങ്കിലും നടന്നില്ല.......
നീനയുടെ കളിയാക്കുന്ന ചിരി, മറുപടി ആയുള്ള, ഹരിയുടെ ഇളിഭ്യ ഭാവം, അതിനും ഒരു പ്രത്യേകത തോന്നി നീനക്ക് ......
നീന തന്റെ ടാബിൽ ഒരു ഫോട്ടോ എടുത്തു ഹരിക്ക് നേരെ നീട്ടി...
ഹരിയുടെ വാ പൊളിഞ്ഞു എന്ന് പറയാം, കണ്ണ് തുറിച്ചു കൊണ്ട് ആ ഫോട്ടോയിലേക്ക് തന്നെ അവൻ മിഴിച്ചു നോക്കി സ്ഥബ്ദനായി അതിശയത്തോടെ പിരികം ഉയർത്തി നീനയെ നോക്കി......
ശരീരം "റ" പോലെ വളച്ചു കൊണ്ടുള്ള യോഗയിലെ കഠിനമായ പോസ്ച്ചാറുകളിൽ അല്ലെങ്കിൽ അസനങ്ങളിൽ ഒന്ന്.........
നീനയെ തല ചെരിച്ചു നോക്കി അവൻ അറിയാതെ പറഞ്ഞു പോയി.... " വൗ ".
നീന കൈ വിരൽ കൊണ്ട് ടാബിൽ സ്ക്രോൾ ചെറുത് കുറച്ചു കൂടെ ചിത്രങ്ങൾ, അല്ലെങ്കിൽ തനിക്ക് ചെയ്യാൻ കഴിയുന്ന കഠിനമായ ആസനങ്ങൾ ഓരോന്നായി കാണിച്ചപ്പോൾ ഹരി അറിയാതെ പറഞ്ഞു പോയി " എന്റെ അമ്മോ "......
ഹരി തന്റെ അടുത്തിരിക്കുന്ന നീനയെ അടിമുടി നോക്കി, ഒന്നല്ല പല വട്ടം.....
അവന്റെ ഉദ്ദേശം ഈ പ്രായത്തിലും ഇത്രൊക്കൊക്കെ ആരോഗ്യം ഉണ്ടോ തന്റെ അരികിൽ ഇരിക്കുന്ന നീനയിൽ എന്നായിരുന്നെങ്കിൽ, പക്ഷെ നീനക്ക് തന്റെ അരികിൽ ഇരിക്കുന്ന സുന്ദരനായ ചെറുപ്പക്കാരന്റെ നോട്ടം അവളിൽ ഉണ്ടാക്കിയത് വിറയൽ ആയിരുന്നു....
"കണ്ടാൽ പറയില്ലാട്ടോ മാം എന്ന് പറഞ്ഞു കൊണ്ട് ഹരിയൊന്ന് മുഖം കോട്ടിയപ്പോൾ, നീന ടാബ് വാങ്ങി വർഷങ്ങൾ പഴക്കമുള്ള ചിത്രം, ഒരു സാരിയിൽ ഉള്ള തന്റെ ചിത്രം അവന് കാണിച്ചു കൊടുത്തു.....
💬 Comments
View all comments