Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
ശബ്ദം, ഹരി ഭൂതത്തിനെ കണ്ട പോലെ, ചാടി എഴുന്നേറ്റപ്പോൾ അവന്റെ കയ്യിൽ നിന്നും ഫോൺ വീണു. ഭാഗ്യത്തിന് സോഫയിൽ ആയിരുന്നത് കൊണ്ട് തന്നെ ഒന്നും പറ്റിയില്ല..
മൂന്ന് സ്ത്രീകളും ഞെട്ടി അവനെ നോക്കി....
അവൻ സൈറയെ കണ്ണ് തുറിച്ചു നോക്കി പറഞ്ഞു : നീ.... നീന മാം... ഫോണിൽ....
" വാട്ട് ദി ഫക്ക്...... സൈറ ഉറക്കെ ചീറി സോഫയിൽ കിടന്ന ഫോൺ എടുത്ത് ചെവിയിൽ വച്ചു...
" ഹെലോ.... ഇട്സ് മീ സൈറാ.... മാഡത്തിന് എന്താ വേണ്ടത് എന്ന് വച്ചാൽ എന്നോട് പറഞ്ഞാൽ മതി.... അവൻ എന്റെ സ്റ്റാഫ് ആണ് , അല്ലാതെ മാഡത്തിന്റെ അല്ല .....
മുഴുവനാക്കാൻ വിട്ടില്ല നീന...." കൂൾ സൈറാ കൂൾ.... ഞാൻ ഒരു ഇഷ്യൂ ഉണ്ടാക്കാൻ വിളിച്ചതല്ല..... ഞാൻ ഹരിക്ക് ഒരു പ്രോമിസ് കൊടുത്തിരുന്നു... അവന്റെ ചോദ്യത്തിന്റെ ഉത്തരം.... അല്ല....അവന് സൈറയോട് പറയാൻ വേണ്ടി എന്നോട് ചോദിച്ച ചോദ്യത്തിന്റെ ഉത്തരം....
" ആരാണ് ഞങ്ങളെ ഇൻഫോം ചെയ്തത് എന്ന്?...
അത് വരെ കലിപ്പിൽ തിളച്ചു മറിഞ്ഞിരുന്ന സൈറ പെട്ടെന്ന് നിശബ്ദമായി...............
" സൈറാ... ആർ യൂ ദേർ?......
" യെസ്... ഐ ആം ഹിയർ..... സൈറ മറുപടി പറഞ്ഞു..
" ഹരിക്ക് ഫോൺ കൊടുക്കാമോ?.... നീന ചോദിച്ചു.
" അതെന്തിനാ ?.. എന്നോട് പറയാലോ?....... സൈറയുടെ ശബ്ദത്തിന്റെ ഗംഭീര്യം നഷ്ടപ്പെട്ടിരുന്നു...
" സോറി സൈറാ... ഞാൻ സൈറക്ക് ഒരു പ്രോമിസും തന്നിട്ടില്ല... ഞാൻ ഹരിക്കാണ് കൊടുത്തിട്ടുള്ളത്... സോ...
സൈറ ഫോൺ ചെവിയിൽ നിന്നും എടുത്ത് തല കുനിച്ചിരുന്നപ്പോൾ ഹരി ചോദിച്ചു : എന്ത് പറ്റി മാം?..
" അത്.....ഹരീ... നിനക്ക് ഒരു പ്രോമിസ് തന്നിരുന്നു... നമ്മളെ പിന്നിൽ നിന്നും കുത്താൻ നോക്കിയത് ആരെന്നുള്ളടത് ... അത് നിന്നോട് തന്നെ പറയണം എന്ന്..
അതുവരെ സൈറയെ നോക്കി നിന്നിരുന്ന ഹരി, സൈറയുടെ മനസ്സ് വായിച്ചെടുത്തു.
ഹരി ശ്വാസം വലിച്ചു വിട്ട് കൈ നീട്ടിയപ്പോൾ, ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു കൊണ്ട്, ഹരിയുടെ കൈ പിടിച്ച് തന്റെ അരികിൽ ഇരുത്തി, ജെനിയോട് ശബ്ദം ഉണ്ടാക്കാതെ,
💬 Comments
View all comments