Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
നോട്ട് ചെയ്യാൻ നിർദേശം കൊടുത്തു..
" മാ.... മാം...... ഹരി പറഞ്ഞു...
" അവന്റെ ശബ്ദം... ആ ശബ്ദം തന്നെ നീനയെ ഇക്കിളി കൂട്ടി.....
" ഹരീ.... ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല, നിനക്ക് വേണ്ട ഉത്തരം ഞാൻ തരാം... പക്ഷെ, അതൊരു പേരല്ല.... ഐ പി അഡ്രസ്സ് ആണ്.... ഐ പി അഡ്രസ്സ്, ഹൈദ്രബാദ് ആണ്, നിങ്ങളുടെ കമ്പനിയിൽ തന്നെ ഉള്ളത്....
പി സി ഡീറ്റെയിൽസ് നീന തുടർന്ന് പറഞ്ഞു.....
ഹരി സൈറയെ നോക്കിയപ്പോൾ, സൈറാ ആ സമയം ജെനിയെ നോക്കുകയായിരുന്നു...... ജെനി തള്ള വിരൽ ഉയർത്തി എല്ലാം നോട്ട് ചെയ്തു എന്ന് പറയാതെ പറഞ്ഞു..
" ഓ... ഓകെ മാം.... താങ്ക്സ് ... ഹരി പറഞ്ഞതും, ആയി അലറി...
" താങ്ക്സോ?.. ആരോട് താങ്ക്സ്?.. നിനക്ക് എന്താ വട്ടുണ്ടോ ഹരീ... നീയെന്തിനാ താങ്ക്സ് പറയുന്നത് അവരോട്?.. അവർ അല്ലെ നിന്നോട് താങ്ക്സ് പറയേണ്ടത്...........
സൈറയും, ജെനിയും ഹരിയും ഞെട്ടി ആയിയെ മിഴിച്ചു നോക്കിയപ്പോൾ, ഫോണിലൂടെ നീനയുടെ ശബ്ദം വന്നു.
" ഹൂ ഈസ് ദിസ്?.... ആാാ.... ആയി.... ആണോ?...
അത് കേട്ടതും മൂന്നു പെണ്ണുങ്ങളും, ഹരിയെ തുറിച്ചു നോക്കി.......
തല ആട്ടിക്കൊണ്ട് " ഇവന്റെ ഒരു കാര്യം " എന്ന മട്ടിൽ ആയി മുന്നോട്ട് കുനിഞ്ഞിരുന്നു പറഞ്ഞു: അതേ... എന്നാൽ അല്ല... സുരഭി... അതാണ് എന്റെ പേര്.. ആയി എന്നെ വേണ്ടപ്പെട്ടവർ മാത്രം വിളിക്കുന്നതാണ്...
നീനയുടെ ചെറു ചിരി ഫോണിലൂടെ വന്നു : ഓകെ... ഓകെ... ദീദി എന്ന് വിളിച്ചോട്ടെ?.. എന്നേക്കാൾ പ്രായം ഉണ്ടെന്ന് ഹരി പറഞ്ഞിരുന്നു..
വീണ്ടും മൂന്ന് ജോഡി കണ്ണുകൾ ഹരിയെ തുറിച്ചു നോക്കിയപ്പോൾ, ഹരി മുഖം കുനിച്ചു...
"അതെന്തേലും വിളി .... ആയി മറുപടി പറഞ്ഞു.
" സത്യം പറയാം, എനിക്ക് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് ദീദിയെ..... ഐ മീൻ, ഹരി പറഞ്ഞു എല്ലാം അറിയാം ദീദിയെ പറ്റി.....
ഹരി പേടിയോടെ തല ഉയർത്തി കണ്ണ് തുറിച്ചു ശബ്ദം ഉണ്ടാക്കാതെ പറഞ്ഞു : അതല്ല... അതല്ല....
" എന്ത് പറഞ്ഞു?...
" അയൽവാസിയും
💬 Comments
View all comments