Chapter Title : പാമ്പും കോണിയും 8 [ശ്രീരാജ്]
നീന അറിയാതെ തന്നെ പറഞ്ഞു പോയി...
ഫോൺ കട്ട് ആയതും, നീന സന്തോഷവും ആവേശവും കൊണ്ട് വട്ടം തിരിഞ്ഞു എന്ന് പറയാം...എന്ത് ചെയ്യണം താൻ, എന്തിൽ നിന്ന് തുടങ്ങണം എന്ന് സംശയിച്ചു നിന്നു പോയി നീന.
ഏത് നീന... അനേകായിരം സ്റ്റാഫുകൾ കീഴിൽ ഉള്ള, വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമ.
" ജാസ്മിൻ... പ്ലീസ് കം ടു മൈ റൂം.... വേറെ വഴി ഉണ്ടായിരുന്നില്ല ആ സമയം നീനക്ക്...
ജാസ്മിൻ ഓടി വന്നു.....
മുഖത്ത് നോക്കാതെ പരിഭ്രമമം കാണിക്കുന്ന തന്റെ ബോസിനെ കണ്ട് അത്ഭുതപ്പെട്ട് ജാസ്മിൻ ചോദിച്ചു : മാം... എനി ഇഷ്യൂസ്?..
" ജാസ്മിൻ... ഈ ഹോട്ടലിലെ ഏറ്റവും ബെസ്റ്റ് കേരള ഫുഡ്.. അത് എപ്പോൾ പറഞ്ഞാലും കൊണ്ട് വരാൻ റെഡി ആക്കി വക്കാൻ പറയണം..
ജാസ്മിൻ അതിശയിച്ചു എങ്കിലും, സംശയം തോന്നിയ ജാസ്മിൻ ചോദിച്ചു : ഹ... ഹരി സർ...
ദൈവമേ... ഇതേ... തന്റെ ബോസിന്റെ മുഖത്ത് നാണം....
" യെസ്.... ഹി ഈസ്.... ആൻഡ് എനിക്ക് ജാസ്മിന്റെ ഹെൽപ് വേണം റെഡി ആവാൻ......
" ഓ...ഓകെ മാം.... ജാസ്മിൻ പറഞ്ഞു..
...................................................................
ഹാളിലേക്ക് തിരികെ എത്തിയ ആയി സോഫയിലേക്ക് ഇരുന്നു...
" ഹരി... ഹരി എവടെ ആയി....സൈറയുടെ ചോദ്യം...
" അവൻ കുളിക്കാൻ കയറി... ഫുഡ് വേണ്ട അവന്... പുറത്തു നിന്ന് കഴിച്ചോളും....
" പുറത്തു നിന്നോ?.. അതെവിടെ നിന്ന്?.. ജെനി ആണ് ചോദിച്ചത്...
ആയി രണ്ടു പേരെയും മാറി മാറി നോക്കി പറഞ്ഞു : അവൻ ഒരു യാത്ര പോവാണ്... നാളെയെ വരൂ...
" എങ്ങോട്ട്....
" ഡൽഹിയിലേക്ക്...
നീനയും സൈറയും മുഖത്തോട് മുഖം നോക്കി ഇരുന്നപ്പോൾ ആയി പറഞ്ഞു : രണ്ടു പേരോടും കൂടി ആണ് പറയുന്നത്. അതികം ചോദ്യം വേണ്ട ഇങ്ങോട്ട്.... നീന,,, നീന ഇവിടെ ഉണ്ട്.. അവൻ അവളെ കാണാൻ പോവാണ്... ഞാൻ പറഞ്ഞിട്ടാണ് പോണത്... അവൻ റൂമിനു പുറത്ത് റെഡി ആയി വന്നാൽ, മിണ്ടാനോ നോക്കാനോ പോവരുത്....
ജെനിയും സൈറയും ഞെട്ടി തരിച്ചു അത് കേട്ടിട്ട്...
"
💬 Comments
View all comments