Chapter Title : പാമ്പും കോണിയും [ശ്രീരാജ്]
ഭാര്യ രേവതിയുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.
കുട്ടിക്കാലം മുതൽ തുടങ്ങിയ നൃത്ത പഠനം, സ്കൂൾ കോളേജ് തലങ്ങളിൽ ഭാരതനാട്യത്തിലും, കുച്ചുപുടിയിലും, സംഘ നൃത്തത്തിലും വരെ ഏറ്റവും ഉയർന്ന സമ്മാനം വാങ്ങിയിട്ടുള്ള രേവതിക്ക് , പ്രൊഫഷണൽ ഡാൻസർ ആയി മാറാൻ വിധി അനുവദിച്ചില്ലെങ്കിലും, മനസ്സിൽ ഇപ്പോഴും പാഷൻ ആയി നൃത്തം കൊണ്ട് നടക്കുന്ന രേവതി ഹൗസിങ് കോളനിയിൽ മൂന്ന് പിള്ളേരെ പഠിപ്പിക്കുകയും ചെയ്തിരുന്നു നൃത്തം. അതും പൈസ പോലും വാങ്ങാതെ.
ആദി സ്കൂളിൽ പോയി തുടങ്ങിയിട്ട് വേണം തന്റെ പാഷൻ ആയ നൃത്തം, ഒരു കരിയർ ആയി എടുത്ത് മുന്നോട്ട് കൊണ്ട് പോയി, നൃത്ത വിദ്യാലയം തുടങ്ങുക എന്നുള്ള ലക്ഷ്യം മനസ്സിൽ വച്ചിരുന്നു അവൾ.......
ഹരി റൂമിൽ ചെന്ന് വസ്ത്രം മാറി പുറത്തു വരുമ്പോഴേക്കും പിള്ളേരെ പറഞ്ഞയച്ച്, രേവതി കയ്യിൽ ആദിയെയും പിടിച്ച് ഹാളിലേക്ക് വന്നു.
വർഷങ്ങൾ ആയുള്ള നൃത്തത്തിന്റെ ഗുണമാവാം, സുന്ദരമായ മുഖത്ത് , വീർത്ത കവിളുകളിൽ നുണക്കുഴി വരുത്തി, അൽപം തടിയുള്ള ചുണ്ടുകൾ വിടർത്തി, മുന്നിലെ മുല്ല മുട്ടുകൾ പോലുള്ള പല്ലുകൾ കാണിച്ചു കൊണ്ട് വിരിഞ്ഞു വരുന്ന പുഞ്ചിരി......
( ആക്ടര്സ് അനു സിതായോ, ചാന്ദിനി ശ്രീധരന്റെയോ മുഖവുമായി സദൃശ്യം ചെയ്യാം)
തന്റെ പ്രിയതമയുടെ, ആ സുന്ദരമായ പുഞ്ചിരി....ഹരിക്ക് തന്റെ എല്ലാ ടെൻഷനും മറക്കാൻ ഉള്ള മരുന്ന് ആയിരുന്നു........
രണ്ട് വയസ്സ് കഴിഞ്ഞ ആദി അച്ഛനെ കണ്ടതും രേവതിയുടെ കയ്യിൽ നിന്നും ചിരിച്ചു കൊണ്ട് ഹരിയുടെ അടുത്തേക്ക് ചാടാൻ തുടങ്ങിയിരുന്നു..
ആദിയെ എടുത്ത് ഇരു കവിളിലും മുത്തം വച്ച ശേഷം രേവതിയുടെ വെളുത്ത് തുടുത്ത കവിളിലും മുത്തം കൊടുക്കാൻ മറന്നില്ല ഹരീ........
ആദിയെ കളിപ്പിക്കുന്നതോടൊപ്പം, ഓഫീസിൽ ഇന്ന് കണ്ട, ഉണ്ടായ കാര്യം രേവതിയോട് അതേ പോലെ പറഞ്ഞു ഹരി......
എല്ലാം കേട്ട് കഴിഞ്ഞ് രേവതി ഒന്ന് നീട്ടി ശ്വാസം വിട്ട് പറഞ്ഞു : ഹാവൂ.... ഞാനങ്ങട് പേടിച്ചു. അച്ചായൻ എവിടേം പോണില്ലല്ലോ... ഭാഗ്യം....
.......................................................................
ജെറിൻ ഹരിക്ക് ആരാണെന്നു നന്നായി അറിയാവുന്നതിന് പുറമെ, ജെറിന്റെ ഭാര്യ സ്റ്റെഫിയുമായി നല്ല ചങ്ങാത്തത്തിൽ ആയിരുന്നു രേവതി.
അവധി ദിവസങ്ങളിൽ ഒന്നിച്ചു കൂടിയും,
💬 Comments
View all comments