Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]
ഡെയറിങ് ഗേൾ..... തങ്ങളുടെ സ്വന്തം അനു........
വീണ : ഡീറ്റെയിൽ ആയി പറയെടി......
ആൻസി ഗൗരവത്തിൽ പറഞ്ഞു : സോറി...... പറ്റില്ല....... അത് ഞാൻ അവന് കൊടുത്ത വാക്ക് ആണ്......
ഉടനടി അന്നമ്മയുടെ ചോദ്യം വന്നു : സൊ... ഈസ് ഹി മാരീഡ്?....
നിഷക്കും പുതിയ അറിവ് ആയത് കൊണ്ട് തന്നേ, നാൾവർ സങ്കം ഒരേ സമയം കണ്ണ് തുറിച്ചു കൊണ്ട് അലറി,: വാട്ട്...........
ഉത്തരം ആൻസിക്ക് കൊടുക്കേണ്ടി വന്നില്ല, നാൽവർ സംഘത്തെ നോക്കി, അന്ന പറഞ്ഞു,: എന്ത് വാട്ട്....ബി പ്രാക്ടിക്കൽ.............. കല്യാണം കഴിക്കാത്ത ഒരാളെക്കാൾ എന്ത് കൊണ്ടും നല്ലത് കല്യാണം കഴിഞ്ഞ ഒരാളാണ് ഇങ്ങനെ ഉള്ള റിലേഷന് നല്ലത്.... അനാവശ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല.......
അവർക്ക് അന്നയുടെ വാക്കുകൾ ശരിയാണ് എന്ന് തോന്നി..
അന്നമ്മ ആൻസിയെ നോക്കി ചോദിച്ചു : നിനക്ക് ഉറപ്പല്ലേ... നീ സേഫ് ആയിരിക്കും എന്ന്?..
ഒരു പുഞ്ചിരിയോടെ, ഉറച്ച ശബ്ദത്തോടെ ആൻസി പറഞ്ഞു : ഡാം ഷുവർ............
അന്ന ഒന്ന് മൂളി കൊണ്ട് എല്ലാവരോടും ആയി പറഞ്ഞു : കേട്ടല്ലോ... അത് മതി... ഇനി ആരും അവളുടെ സെലക്ഷനെ ചോദ്യം ചെയ്യാൻ നിക്കണ്ട.........
അതൊരു ഉറച്ച ശബ്ദത്തിലുള്ള വാക്കുകൾ ആയിരുന്നില്ല.... മറിച്ച് നിർദേശം ആയിരുന്നു. ആ ഗ്രൂപ്പ് മെന്ററിന്റെ നിർദേശം...........
പക്ഷെ കസേരയിൽ ചാരി ഇരുന്ന്, എന്തോ ചിന്തിച്ചു കൊണ്ട് പുഞ്ചിരിക്കുന്ന ആൻസിയെ കണ്ട അവർക്ക്, അതിശയം തോന്നി.....
സിമി ആണ് ചോദിച്ചത് : ആ മെഡിക്കൽ റെപ്... എങ്ങിനെ....പുലി ആണെന്ന് തോന്നുന്നു ?...
ആൻസി ചെറു പുഞ്ചിരിയോടെ തല കുലുക്കി
💬 Comments
View all comments