0%

Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]

Author : sreeraj Read All Parts 11.6K

തുറന്നു....

കേട്ട പാതി വാതിൽ ഹരി വാതിൽ തുറക്കും എന്ന് ആൻസി കരുതിയില്ല....

ഹരിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപേ ഒരു സ്ത്രീ അകത്തേക്ക് വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറി........

തള്ളി തുറന്നത് കൊണ്ട് തന്നേ ഹരി രണ്ടടി പിന്നിലേക്ക് നീങ്ങി.....

വാതിൽ പതിയെ അവളുടെ പിന്നിലായി തന്നത്താൻ അടഞ്ഞു..

തന്നേ അടി മുടി കൂർപ്പിച്ചു നോക്കി നിൽക്കുന്ന, തടിയില്ലാത്ത ശരീര പ്രകൃതി ഉള്ള, ലൂസ് ജീൻസ് പാന്റ്സും, കയ്യില്ലാത്ത, ബ്ലൂ കളർ ഗൗണും ഇട്ട് മുടി ലൂസാക്കി ഇട്ടിട്ടുള്ള, ഇരു നിറമുള്ള, തന്റെ അതേ ഉയരം ഉള്ള, മുന്നിൽ തന്നേ അടി മുടി നോക്കുന്ന, അവളുടെ നോട്ടത്തെ താങ്ങാൻ കഴിഞ്ഞില്ല ഹരിക്ക്...

ഹരിയെ നോക്കി കൊണ്ട് തന്നേ അവൾ ആൻസിയോട് ആയി ചോദിച്ചു : മീറ്റിങ്ങിൽ ആണെന്ന് പറഞ്ഞിട്ട്?.. കഴിഞ്ഞോ.....

ഹരി വേഗം ആൻസി നിക്കുന്നിടത്തേക്ക് നോക്കി.

പണി പാളിയ പോലെ, പകച്ചു കൊണ്ടാണ് ആൻസിയും നിന്നിരുന്നത്.

ആൻസി : ആ കഴിഞ്ഞു.... അവൻ പൊയ്ക്കോട്ടേ.....

ഹരി ചിരി മുഖത്ത് വരുത്തി പോവാൻ എന്ന പോലെ സൈഡിലേക്ക് മാറി..

പക്ഷെ അവൾ പെട്ടെന്ന് ഹരിയുടെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് രണ്ട് സ്റ്റെപ് ഉള്ളിലേക്ക് നടന്നു കൊണ്ട് പറഞ്ഞു : അങ്ങിനങ്ങു പോയാലോ?..

ആൻസിയുടെ നേർത്ത ശബ്ദം മുഴങ്ങി : നീയെന്താ ഈ കാണിക്കുന്നത്...

ആൻസിയെ ഒന്ന് നോക്കി ഹരിയോട് അജ്ഞാപിച്ചു : ഇരിക്കേടോ അവിടെ...

ഹരി ഒരു പാവയെ പോലെ, പേടിച് കൊണ്ട് പിന്നിലെ കസേരയിൽ ഇരുന്നു....

ഹരിയുടെ മുന്നിൽ ആയി ഹരിയെ

💬 Comments

View all comments