0%

Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]

Author : sreeraj Read All Parts 12.2K

വിഭാഗം ഡോക്ടർ ആണ്...

( സിമിക്ക് ഒരു രൂപ സദൃശ്യം കൊടുക്കണം എങ്കിൽ, ആക്ടര്സ് ദേവകി രാജേന്ദ്രന്റെ മുഖവും രൂപവും ആയി താരതമ്യം ചെയ്യാം )

ഹരിക്ക്‌ അറിയാവുന്ന, അവൻ പോകുന്ന ഹോസ്പിറ്റൽ ആയത് കൊണ്ട് തന്നേ , ഹരി ഒന്ന് ആലോചിച്ച ശേഷം വിരൽ ചൂണ്ടി പറഞ്ഞു : ചീറ്റ..............

" ചീറ്റ അല്ലെങ്കിൽ ചീറ്റ പുലിയുടെ ഷോർട്...... പാറി പറന്നു കൊണ്ട് രോഗികളെ നോക്കുന്ന..... പേര് കേട്ട എമർജൻസി റൂമിലെ കലിപ്പത്തി ഡോക്ടർ ".....

പറഞ്ഞ ശേഷം മാത്രമേ ഹരിക്ക് ബോധം വന്നുള്ളൂ, താൻ വിളിച്ചത്, തനിക്ക് അറിയാവുന്ന, മെഡിക്കൽ റെപ്പുകൾ പറഞ്ഞ അറിവ് വച്ച്, സിമിയുടെ ഇരട്ട പേരാണ് എന്നുള്ളത്..

ഹരി വേഗം തന്റെ കൈ കൊണ്ട് വാ പൊത്തി......

കണ്ണിമ വെട്ടാതെ ഹരിയെ തുറിപ്പിച്ചു നോക്കി ഇരിക്കുന്ന സിമിയിൽ നിന്ന് അടി കിട്ടുമോ എന്ന് വരെ തോന്നി ഹരിക്ക്...

" സോറി..... ഞാൻ അറിയാതെ... കൂടെ ഉള്ളവർ..... സോറി ".... ഹരി വിക്കി വിക്കി പറഞ്ഞു

സിമി കണ്ണുരുട്ടി ആൻസിയെ നോക്കി... ആൻസി തിരിച്ചും.....

പിന്നെ കണ്ടത് ആൻസിയും സിമിയും പൊട്ടിച്ചിരിക്കുന്നതാണ്....

ഒന്നുമറിയാതെ ഒരു പൊട്ടനെ പോലെ ഹരിയും ഇളിച്ചു....

ചിരിയുടെ അവസാനം സിമി പറഞ്ഞു : ഞാൻ തന്നാണ് അത്.... ദോ ഇവളുടെ ക്ലോസ് ഫ്രണ്ട്.

സിമി ഒന്ന് നിർത്തിയ ശേഷം തുടർന്നു : ആ പിന്നെ.... അടുത്ത വട്ടം സൂക്ഷിക്കണം.... ലിപ്സ്റ്റിക്ക് ഒക്കെ തുടച്ച് വൃത്തിയാക്കിയ ശേഷമേ പുറത്ത് ഇറങ്ങാവൂ.... മനസ്സിലായോ..

ഹരി ഇരുന്ന് ഉരുകി....... ഹരി പതിയെ

💬 Comments

View all comments