Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]
പോകുന്നത് ആ സംഘം നോക്കി നിന്നു. ഹരി ഉള്ളിൽ കയറി എന്ന് കണ്ടപ്പോൾ അന്ന, ആൻസിയെ നോക്കി ചിരിച്ചു കൊണ്ട് തോളിൽ തട്ടി പറഞ്ഞു : യൂ ആർ റൈറ്റ്....ഹി ഈസ് എ ഗുഡ് ഗയ്.... യൂ ഡോണ്ട് നീഡ് ടു വറി എബൌട്ട് ഹിം........
ആൻസി പതിയെ പുഞ്ചിരിച്ചു.......
അന്ന ചിരിച്ചു കണ്ണട തുടച്ചു കൊണ്ട് പറഞ്ഞു : എനിക്ക് ഇഷ്ടപ്പെട്ടു അവനെ....... സംസാരിച്ച് തുടങ്ങിയാൽ, പിന്നെ സമയവും സന്ദർഭവും എല്ലാം നമ്മൾ അങ്ങ് മറക്കും....... സംസാരിച്ച് സംസാരിച്ച്..... വേറെ ഒരു ലോകത്തേക്ക് കൊണ്ട് പോവും അവൻ....
പുഞ്ചിരി തന്നായിരുന്നു ആൻസിയുടെ മറുപടി.....
മുള്ളി കഴിഞ്ഞ ഹരി, രേവതിയെ ഫോൺ വിളിച്ച്, ഭക്ഷണം കഴിക്കാൻ പോവാണ്, വൈകാതെ ഇറങ്ങും എന്ന് പറഞ്ഞു.
ഭക്ഷണം കഴിക്കാനായി ടെറസിൽ എത്തിയ ഹരിക്ക് മനസ്സിലായി, എല്ലാവരും പോയി കഴിഞ്ഞു, ഇനി താനും അന്നയും, സിമിയും, ആൻസിയും ഫ്രണ്ട്സും മാത്രമേ ഉളളൂ എന്ന്.
ഹരിയെ കണ്ട ഉടനെ സിമി അവന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് അവർ ഇരിക്കുന്നിടത്തേക്ക് കൂട്ടി കൊണ്ട് പോയി ചെയറിൽ ഇരുത്തി ....
ഒരു ഗ്ലാസ് ഒഴിച്ച്, ഹരിക്ക് നേരെ നീട്ടി അവനെ കൊണ്ട് പിടിപ്പിച്ച ശേഷം സിമി പറഞ്ഞു " ഇപ്പോൾ എന്റേം ആൻസിയുടെയും മാത്രം ഫ്രണ്ട് അല്ല ഹരി. നമ്മുടെ എല്ലാവരുടേം ആണ്. നമ്മളിൽ ഒരാൾ. അവന് വേണ്ട ഹെൽപ്, ഹോസ്പിറ്റലിൽ,, എല്ലാവരും ചെയ്ത് കൊടുത്തേക്കണം ".....
ഹരി ചെറുതായി പുഞ്ചിരിച്ചു.......
ഓരോരുത്തർ ഓരോന്നായി ചോദിക്കാൻ തുടങ്ങി... ഹരി അതിനുള്ള ഉത്തരവും കൊടുത്തു കൊണ്ടിരുന്നു.
💬 Comments
View all comments