0%

Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]

Author : sreeraj Read All Parts 15.3K

വിളിച്ചാൽ തള്ളക്ക് വിളിക്കുന്ന അന്നമ്മ ഹരിയോട് അന്ന എന്ന് വിളിച്ചാൽ മതി എന്ന് പറയുന്നത് കേട്ട് ബാക്കി ഉള്ളവർ മുഖത്തോട് മുഖം നോക്കി.....

അന്ന തുടർന്നു :ഈ വഴി വരുമ്പോൾ അല്ല, സമയം കിട്ടിയാൽ ഹരി ഇങ്ങോട്ട് വരണം. എന്റെ ലോകത്തിന്റെ ( മുറി ) വാതിൽ ഹരിക്ക് വേണ്ടി എപ്പോഴും തുറന്ന് കിടപ്പുണ്ടാവും...

ഹരിയുടെ കൈ പിടിച്ച് നന്നായി ചിരിച്ചു കൊണ്ട് പറഞ്ഞു : ഹരീ... സത്യം പറയാം... നീ ഇവിടെ വന്നതും, നിന്നെ കണ്ടതും, നിന്നോട് സംസാരിച്ചതും ആണ് ഇന്ന് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം....

ഹരി സന്തോഷത്തോടെ അന്നയെ പതിയെ കെട്ടി പിടിച്ചു പറഞ്ഞു : വരും... ഉറപ്പായും വരും..........

എല്ലാവരോടും ഉള്ള ബൈ... ഒരു ചിരിയിലൂടെ പറയാതെ പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നടന്നു..

ഹരിക്ക് പിന്നാലെ, അവനെ യാത്ര ആക്കാൻ, ആൻസിയും നടന്നു..........

ഹരി കണ്മുന്നിൽ നിന്നും മാറിയതും, സിമി ചോദിച്ചു : അല്ല മമ്മീ..... അതെന്താ ഈ കണ്ണുകൾ കഥ പറയുമ്പോൾ എന്ന് അവൻ പറഞ്ഞ സംഭവം....

അന്ന : പണത്തിനും പ്രതാപത്തിനും മുകളിൽ ആയി, നോർമൽ ആയ ഒരു മനുഷ്യൻ ആഗ്രഹിക്കുന്ന ഒന്നുണ്ട് എന്താണ് എന്നറിയുമോ?....

സിമി കൂടെ ഉള്ളവരെ നോക്കി എങ്കിലും ആരും ഉത്തരം പറഞ്ഞില്ല...

അന്ന ചിരിച്ചു കൊണ്ട് പറഞ്ഞു : സ്നേഹം........... അല്ലെങ്കിൽ, സ്നേഹിക്കാൻ കഴിയുന്ന ഒരു മനസ്സ്....

എല്ലാവരും അന്നയെ സൂക്ഷിച്ചു നോക്കിയപ്പോൾ അന്ന തുടർന്നു : നിങ്ങളെന്താ വിചാരിച്ചത്, അനുവിന് വേണ്ടത് വെറും സെക്സ് മാത്രം ആണ് എന്നാണോ.......

💬 Comments

View all comments