0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 9.6K

6 മണി വരെ ഇരുത്തി പണി എടുപ്പിച്ച്, മൂന്ന് മണിക്ക് ഓഫീസിൽ നിന്നും ഇറങ്ങി ഗാർഡനിങ് ആയിരുന്നല്ലേ മാഡത്തിന്റെ പണി......

ഹരി ബാഗ് തുറന്ന്, സൈറയുടെ ലാപ്ടോപ് എടുത്ത് രേവതിയുടെ കയ്യിൽ കൊടുത്തു പറഞ്ഞു : ഇതൊന്ന് കൊണ്ട് കൊടുത്ത് വാടീ...കഴുത്ത് വേദനിക്കുന്നു. ഇന്ന് മൊത്തം ഈ കോപ്പ് ലാപ്പിന്റെ മുന്നിൽ ആർന്നു....

രേവതി പുഞ്ചിരിച്ചു കൊണ്ട് ലാപ്ടോപ് വാങ്ങി പുറത്തേക്ക് നടന്നു...

കുറച്ചു നേരത്തിനു ശേഷം ആദിയെ മടിയിൽ ഇരുത്തി കളിപ്പിക്കുമ്പോൾ ആണ്, രേവതി വരുന്നത്, കൂടെ സൈറയും ഉണ്ടായിരുന്നു, ഒരു ബനിയനും കുട്ടി ട്രൗസറും ഇട്ട്.....

സൈറയുടെ മുഖഭാവത്തിൽ നിന്നും എന്തോ പന്തികേട് തോന്നിയ ഹരി ആദിയെയും എടുത്ത് എഴുന്നേറ്റ് പതിയെ പറഞ്ഞു : ഗുഡ് ഈവെനിംഗ് മാം?........

തിരിച്ച് ഒന്നും പറയാതെ കൂർപ്പിച്ചു നോക്കി കൈകൾ കെട്ടി നിൽക്കുന്ന സൈറയെ കണ്ട് ഹരി ഒന്ന് പതറി...

സൈറ അൽപം ഉച്ചത്തിൽ ആണ് പറഞ്ഞത് : ഹരീ...... ദിസ്‌ ഈസ്‌ ടൂ ബാഡ്........ ഞാൻ ഹരിയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല...

ഹരി കാര്യം മനസ്സിലാവാതെ : എന്താ മാം...... ഞാൻ ഫീഡ് ചെയ്ത ഡാറ്റയിൽ എന്തെങ്കിലും തെറ്റ് ഉണ്ടോ?..

സൈറ : ഞാൻ ഹരിയെ അല്ലെ ലാപ് ഏൽപ്പിച്ചത്. അപ്പോൾ അത് കൊണ്ട് വന്ന് തരേണ്ടതും ഹരി അല്ലെ. ഞാൻ തന്ന ഇൻസ്‌ട്രേക്ഷനും അത് തന്നേ ആയിരുന്നില്ലേ..... ഇനി അതല്ലാ......പറ്റില്ലെങ്കിൽ ഓഫീസിൽ വച്ചാൽ പോരായിരുന്നോ?..

" ടൂ ബാഡ് ഫ്രം യൂ ഹരീ "... ഇത്രയും പറഞ്ഞു സൈറ കലിപ്പിട്ട് ഇറങ്ങി പോയി

കാര്യം

💬 Comments

View all comments