0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 9.3K

: എന്തായാലും അവൾ നിന്റെ അയൽവാസി ആയി വന്നു, എന്നാൽ ഒന്ന് സോപ്പിട്ട് കയ്യിൽ എടുക്കാൻ നോക്കടാ... കൂടുതൽ അറിഞ്ഞാലോ എന്തെങ്കിലും...

ഹരി : അയ്യോ... എന്നെ വിട്ടേക്ക് അച്ചായോ... ഉള്ള ജോലി വച്ച് ഞാൻ ജീവിച്ചു പൊയ്ക്കോട്ടേ...

ഹരി അത്രയും പറഞ്ഞു കൊണ്ട് എഴുന്നേറ്റ് പറഞ്ഞു : ലാപ്...പണി കഴിഞ്ഞാൽ വീട്ടിൽ കൊണ്ട് പോയി കൊടുക്കാൻ ആണ് ഓർഡർ... ഞാൻ ചെല്ലട്ടെ... വീട്ടിൽ കൊച്ചിനേം കളിപ്പിച്ചിരിക്കേണ്ട ഞാൻ ആണ്....

ജെറിൻ ഹരിയെ നോക്കി ചിരിച്ചു....

വൈകീട്ട് ആറ് മണിയായി ഹരി പണി കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ... വീട്ടിൽ എത്തുമ്പോൾ ആറെ മുക്കാലും.

വീട്ടിൽ എത്തിയ ഹരിയോട് രേവതി പറഞ്ഞു : ചേച്ചി പറഞ്ഞു, ഹരി വരാൻ ഇത്തിരി ലേറ്റ് ആവും എന്ന്. ഓഫീസിൽ കുറേ പണി ഉണ്ട് എന്ന്...

ഹരി അതിശയത്തോടെ : ചേച്ചിയോ?... ഏത് ചേച്ചി?..

രേവതി : ഹരിയുടെ മാം തന്നേ ആണ് പറഞ്ഞത്, പേര് വിളിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ചേച്ചി എന്ന് വിളിച്ചോളാൻ. 33 വയസ്സ് ആത്രേ..... കണ്ടാൽ പറയില്ല അല്ലെ....

ഹരി : അതാണ് മോളെ വർക്ക്‌ ഔട്ടിന്റെ ഗുണം... അല്ല....ഇങ്ങോട്ട് വന്നിരുന്നോ?...

രേവതി : വന്നിരുന്നു. ഞാൻ ഡാൻസ് എടുക്കുന്നത് കുറേ നേരം നോക്കി നിന്നു... പിന്നെ ഞാൻ അങ്ങോട്ട് പോയി. വിളിച്ചിട്ട് ആണുട്ടോ പോയത്. ഗാർഡൻ സെറ്റ് ചെയ്യാൻ എന്തൊക്കെയാ വേണ്ടത് എന്നൊക്കെ ചോദിച്ചു.... എനിക്ക് അറിയാവുന്നത് പറഞ്ഞു കൊടുത്തു.... പിന്നെ എന്നോട് ചെടികൾ വാങ്ങാൻ കൂടെ വരാൻ പറഞ്ഞിട്ടുണ്ട്.........

ഹരി കലിപ്പോടെ : അത് ശരി... എന്നെ

💬 Comments

View all comments