0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 8.8K

കൊണ്ട് ചെവി കൂർപ്പിച്ചു.....

ഫോൺ കാൾ കഴിഞ്ഞതും, കയ്യിൽ ഒരു വലിയ കേട്ട് പേപ്പറുമായി നിൽക്കുന്ന ഹരിയെ അടിമുടി നോക്കി സൈറ ചോദിച്ചു : ഇതെന്താ?..

ഹരി : മാം ചോദിച്ച ഡാറ്റാ....

അത് കേട്ടതും, സേറയുടെ മുഖത്ത് ദേഷ്യം നിറയുന്നത് ഹരി കണ്ടു....

സേറ തന്റെ തലയിൽ കൈ വച്ചു കൊണ്ട് പറഞു : എന്റെ ഹരീ.... തനിക്ക് അത് സോഫ്റ്റ്‌ ആയി വാങ്ങിയാൽ മതിയായിരുന്നില്ലേ... ഇത്ര പേപ്പർ വേസ്റ്റ് ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നോ?....

" അല്ല അത്... " ഹരിക്ക് ഉത്തരം മുട്ടി..

" ഫക്ക് "..... എന്ന് പറഞ്ഞു കൊണ്ട്, തന്റെ ലാപ് തുറന്ന് പ്രോഗ്രാം തുറന്ന് ഹരിക്ക് നേരെ നീട്ടി അവൾ പറഞ്ഞു : ഇതിലുള്ള ഫോർമാറ്റിൽ ആ ഡാറ്റാ മൊത്തം വേണം.......

ഹരി പതിയെ പറഞ്ഞു : ഓകെ മാം....

ഉച്ചക്ക് കിട്ടിയ ഗ്യാപ്പിൽ ഹരി താൻ കേട്ട കാര്യങ്ങൾ ജെറിനോട്‌ ചോർത്തികൊടുത്ത ശേഷം പറഞ്ഞു : ഇങ്ങനെ അയാൾ ശരിയാവില്ല.... മുഖത്തു നോക്കി തെറി വിളിച്ചില്ലെങ്കിലും, അത് തെറി തന്നേ ആയിരുന്നു.....

ജെറിൻ : മ്മ്മ്മ്... ഇപ്രാവശ്യം ഒന്ന് ക്ഷമിയെടാ... നീ അറിഞ്ഞ കാര്യം ഒന്ന് ചിന്തിച്ചു നോക്ക്‌.. നമ്മുടെ ഓഫീസിലെ അയ്യോ പാപികളുടെ കാര്യം ആണ്.. നിനക്ക് പകരം വേറെ ആരെ നിർത്തിയാലും ഞാൻ പിന്നെ കണ്ണ് കെട്ടിയ അവസ്ഥയിൽ ആവും. അതല്ലെടാ... പ്ലീസ്....

ഹരി ഒന്ന് ചിന്തിച്ച ശേഷം : മ്മ്മ്മ് ശരി ശരി.....

ജെറിൻ കുറച്ചു ഉപദേശങ്ങൾ കൂടെ ഹരിക്ക് കൊടുത്തു കൊണ്ട് പറഞ്ഞു

💬 Comments

View all comments