Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
ദേഷ്യത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്ത രേവതി ഒന്നും മിണ്ടാൻ നിന്നില്ല...........
ഹരി രേവതിയെ നോക്കി പറഞ്ഞു : ഇനി മേലാൽ ആ വീട്ടിൽ പോയേക്കരുത്... ഗാർഡനിങ്ങും കോപ്പും......
രേവതിയുടെ കയ്യിൽ ഇരുന്ന് കരയുന്ന ആദി ആണ് ഹരിയെ കൂൾ ആക്കിയത്.......ഹരി അവനെ കയ്യിലെടുത്തു....... ഹരി പൊടുന്നനെ മാറി, അവനെ കൊഞ്ചിക്കാൻ തുടങ്ങി........
ആദിയെ സമാധാനിപ്പിച്ച ശേഷം, രേവതിയുടെ നെറ്റിയിൽ ഉമ്മ വച്ചു കൊണ്ട് ഹരി പറഞ്ഞു : സോറി പെണ്ണെ........ ഞാൻ നിന്നോടല്ല.... അപ്പോഴത്തെ....
രേവതി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു : അറിയാം ഹരീ..... അത് പോട്ടെ......
കുറച്ചു നേരത്തിനു ശേഷം രേവതി പറഞ്ഞു : പിന്നെ അവിടെ ഉള്ള ആയീ ഇല്ലേ ....... കുട്ടികളെ നോക്കാൻ നല്ല വശം ആണ് ട്ടോ ആയിക്ക്........
ഹരി : സെർവന്റ് ആണോ അത്?..... ആയീ പേര് അല്ലല്ലോ?......
രേവതി : സെർവന്റ് ആണോ എന്ന് ചോദിച്ചാൽ, അത് എനിക്കും അറിയില്ല.... സുരഭി എന്നാ ശരിക്കുള്ള പേര്... ചേച്ചി ആയി എന്നാ വിളിക്കുക... എന്നോടും അത് വിളിച്ചോളാൻ പറഞ്ഞു...
ഹരി : മ്മ്മ്മ്........
രേവതി : ഹാ.... എന്നോട് ഡാൻസ് എടുക്കുന്ന സമയത്ത് ആദിയെ നോക്കണം എന്നുണ്ടെങ്കിൽ തന്നോളാൻ ഒക്കെ പറഞ്ഞു ഇന്ന്... കുട്ടികളെ ഭയങ്കര ഇഷ്ടം ആത്രേ... പിന്നെ പരിപ്പും നെയ്യും ശർക്കരയും ഒക്കെ ഇട്ട് ഒരു കുറുക്ക് ഒക്കെ ഉണ്ടാക്കി ആദിക്ക് കൊടുത്തു. നല്ലത് ആത്രേ കുട്ടികൾക്ക്........ നോർത്തിൽ അങ്ങിനെ ആണത്രേ....
ഹരി എല്ലാം കേട്ട് പറഞ്ഞു : എന്നിട്ട് നമ്മുടെ ചെക്കൻ കഴിച്ചോ?..
രേവതി :
💬 Comments
View all comments