0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : sreeraj Read All Parts 10.3K

പിന്നെ... ഫുൾ കഴിച്ചു.. വയർ കണ്ടോ കുറുമ്പന്റെ... എന്താ ചിരി ഉണ്ടായിരുന്നത് അറിയുമോ, ആയി ഓരോന്ന് പറഞ്ഞു കളിപ്പിക്കുമ്പോൾ...

ഹരി ആദിയെ നോക്കി : ആണോടാ ചെക്കാ..... ഇഷ്ടായോ പാപ്പാ....... ഇഷ്ടായോ അച്ഛന്റെ ചെക്കന്..... അച്ഛന്റെ ചെക്കൻ , ഹിന്ദി പഠിച്ചോടാ......

രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതിന് തൊട്ട് മുൻപാണ് കോളിങ് ബെൽ അടിയുന്ന ശബ്ദം ഹരി കേട്ടത്..

വാതിൽ തുറന്ന ഹരി കണ്ടത് സാറ്റിൻ നൈറ്റ്‌ ഗൗണിൽ നിൽക്കുന്ന സൈറയെ ആണ്...

ഹരി : മാം?.......

സൈറ ചോദിച്ചു : ഞാൻ അകത്തേക്ക് വന്നോട്ടെ?...

ഹരി അതിശയത്തോടെ വഴി മാറിയതും, സൈറ ഉള്ളിലേക്ക് വന്നു...

അടുക്കളയിൽ നിന്ന് രേവതിയും ഈ നേരം അങ്ങോട്ടേക്ക് എത്തി...... ഹരിയുടെ അതേ മുഖഭാവം ആയിരുന്നു രേവതിക്കും ഉണ്ടായിരുന്നത്.....

സൈറ തിരിഞ്ഞു നിന്ന് കൊണ്ട് ഹരിയോട് പറഞ്ഞു : സോറി ഹരീ... ഞാൻ കൺട്രോൾ ചെയ്യേണ്ടത് ആയിരുന്നു. ഇത് ഹരിയുടെ വീട് ആണെന്ന് ഞാൻ ഓർത്തില്ല ആ സമയത്ത്.......

ഹരി രേവതിയെ നോക്കി, മനസ്സിൽ പറഞ്ഞു " അച്ചായൻ വിളിച്ചിട്ടുണ്ടാവും "....

സൈറ ഒന്നും പറയാതെ രേവതിയെ നോക്കി ചോദിച്ചു : ആദി?..

രേവതി : ഉറങ്ങുകയാ ചേച്ചി............

സൈറ : ഞാൻ അവനെ പേടിപ്പിച്ചു അല്ലെ........ ഏത് റൂമിലാ?.........

അത് കേട്ടപ്പോൾ ഹരിക്ക് അയ്യത്തടാ എന്നായി. താൻ കാരണം ആദി കരഞ്ഞത്, ജെറിനോട് പറഞ്ഞപ്പോൾ അത് സൈറയുടെ തലയിൽ ഇട്ട് കൊടുത്തതിനു.

രേവതി ആദി ഉറങ്ങുന്ന മുറി ചൂണ്ടി കാട്ടിയതും, ഒന്നും പറയാതെ സൈറ അങ്ങോട്ടേക്ക് നടന്നു. പിന്നാലെ നടക്കാൻ

💬 Comments

View all comments