Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
എന്ന് പറഞ്ഞ സൈറയുടെ മറുപടിയിൽ, ഹരി ചെറുതായി ഒന്നു ചൂളി...........
സൈറ തുടർന്നു : നോക്ക് ഹരീ........ തന്നോട് നാളെ ഓഫീസിൽ വരുമോ എന്ന് ചോദിക്കാൻ കാരണം.............
..............മ്മ്മ്മ്....ഐ റിയലി ഫീൽ കംഫർട്ടബിൾ വർക്കിംഗ് വിത്ത് യൂ......
ഹരിയും രേവതിയും ഒരേ സമയം സൈറയെ സൂക്ഷിച്ചു നോക്കി.....
സൈറ : ഇത്ര സീനിയർ ആയ, ജെറിൻ പോലും വായെന്ന് വെള്ളം ഒലിപ്പിച്ചോണ്ടാണ് എന്നെ നോക്കാറ്... ബട്ട് യൂ..... നീ ഒരിക്കൽ പോലും എന്നെ അങ്ങിനെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല അല്ലെങ്കിൽ ശ്രദ്ധിച്ചിട്ടില്ല..........
സേറ മുഖം ചെരിച്ചുകൊണ്ട് രേവതിയെ നോക്കി പറഞ്ഞു : ഉള്ളത് പറയാലോ രേവതി... യൂ ഹാവ് എ ഗുഡ് ഹസ്ബൻഡ്...... ഇങ്ങനെ ഒരു ഭർത്താവ്... ഇട്സ് കൈൻഡ് ഓഫ് റെയർ............
തന്റെ ഭർത്താവിനെ കുറിച്ച് കേട്ട വാക്കുകൾ, അതുവരെ എന്തൊക്കെയാ ഇവിടെ നടക്കുന്നത് എന്ന് ആലോചിച്ച്, തനിക്കിതിൽ ഇപ്പൊ എന്താ റോൾ എന്ന് ചിന്തിച്ചിരുന്ന രേവതി... അവൾ നിറഞ്ഞ പുഞ്ചിരിയുമായി, അഭിമാനം നിറഞ്ഞ മനസും കണ്ണുമായി ഹരിയെ നോക്കി.....
തന്റെ ഭാര്യയുടെ മുഖത്തെ ആ ചിരി... തന്നെ ഓർത്തു കൊണ്ടുള്ള അഭിമാനം നിറഞ്ഞ ആ ചിരി... അവൻ അറിയാതെ ചൂളി ഇരുന്ന് കൊണ്ട് പുഞ്ചിരിച്ചു............
സൈറ കൂട്ടി ചേർത്തു : പിന്നെ ഇവിടെ വന്നപ്പോൾ അല്ലെ, കാരണം മനസ്സിലായത്....
രേവതിയും ഹരിയും ഒരേ സമയം ഒരേ കണ്ണുകളോടെ സൈറയെ നോക്കി...
സൈറ ചിരിച്ചു കൊണ്ട് : രേവതിയെ പോലെ ഒരു നാച്ചുറൽ ബ്യൂട്ടി, ഭാര്യ ആയി ഉള്ളപ്പോൾ.... ഹരിക്ക് അതിന്റെ ഒരു ആവശ്യം ഇല്ലല്ലോ
💬 Comments
View all comments