Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]
അല്ലെ......
രേവതിക്ക് കുളിരു കോരി.. സൈറയുടെ വാക്കുകൾ കേട്ട്...
" അയ്യടാ ".... ഹരി അറിയാതെ കുളിർമയി കൊള്ളുന്ന രേവതിയെ നോക്കി പറഞ്ഞു..... രണ്ടു പെരും പരസ്പരം കൊഞ്ഞനം കുത്തി കാണിച്ചു...
സൈറ ഹരിയെ നോക്കി തുടർന്നു : അല്ല... ഐ ഹാവ് എ ഡൌട്ട്...... താൻ എം ബി എ ഇൻ മാർക്കറ്റിംഗ് കഴിഞ്ഞതല്ലേ....... പിന്നെന്താ മെഡിക്കൽ റെപ് ആയി സെയിൽസിൽ?......
ഹരി : മാം.... അത്.... പ്രാരാബ്ദങ്ങൾ ഒരുപാട് ഉണ്ടാർന്നു... അല്ല ഉണ്ട്...... ഇന്ന ജോലി എന്ന് പറഞ്ഞു കാത്തിരിക്കാൻ സമയം ഉണ്ടായിരുന്നില്ല.....
സൈറ ചിന്തിച്ചുകൊണ്ട് നീട്ടി മൂളി പറഞ്ഞു : മ്മ്മ്മ്..... ഹരിക്ക് വേണം എങ്കിൽ, ഐ ക്യാൻ ഹെൽപ് യൂ.... അതായത്, തന്റെ പഠിത്തത്തിനു അനുസരിച്ചൊരു ജോലി.... ഇപ്പോൾ കിട്ടുന്നതിനേക്കാൾ ഡബിൾ സാലറി... ഉറപ്പ് പറയുക അല്ല... ഐ വിൽ ട്രൈ....
ഹരി അശ്ചര്യത്തോടെ സൈറയെ നോക്കി എങ്കിലും, അവന് ആ സമയം ഒന്നും പറയാൻ കഴിഞ്ഞില്ല.....
സൈറ വീണ്ടും മുഖത്തെ പുഞ്ചിരി മായ്ച്ചു കളഞ്ഞു കൊണ്ട് ചോദിച്ചു : സൊ... വീണ്ടും ചോദിക്കുന്നു... ഇവിടെ കുറേ കാലത്തേക്ക് വന്നതല്ല ഞാൻ.. ഫോർ എ ടൈം പിരിയട് ഒൺലി.... അത് വരെ ഹരിക്ക് കൂടെ നിൽക്കാമോ?..... ഐ ക്യാൻ പേ എക്സ്ട്രാ ടെൻ.............
"എക്സ്ട്രാ പത്ത് എന്നാൽ.... ഇരുപതിനായിരം രൂപ ".... ഹരി അന്തം വിട്ടപ്പോൾ.......ഹരിയെ ഞെട്ടിച്ചു കൊണ്ട് രേവതി ആണ് മറുപടി കൊടുത്തത് : ഹരി വന്നോളും ചേച്ചി...ഞാനാ പറയുന്നേ ...
ഹരി അത്ഭുതത്തോടെ രേവതിയെ നോക്കി ചോദിച്ചു :
💬 Comments
View all comments